ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ചു നീ​ങ്ങി​യാ​ലേ നി​ല​നി​ൽ​പു​ള്ളൂ: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
Saturday, December 14, 2019 10:46 PM IST
കാഞ്ഞിരപ്പള്ളി: ക​ർ​ഷ​ക​ർ നി​ല​നി​ൽ​പി​നാ​യി സം​ഘ​ടി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വി​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് ന​മ്മു​ടെ പ​രാ​ജ​യ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ.

ക​ർ​ഷ​ക​ന് രാ​ഷ്‌ട്രീ​യം വേ​ണ​മെ​ന്നും അ​ത് കൃ​ഷി​ചെ​യ്ത് ജീ​വി​ക്കാ​നു​ള്ള രാ​ഷ്‌ട്രീ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും ഈ ​രാഷ്‌ട്രീയം അ​ടി​മ​ത്വ​മാ​ക​രു​ത് മ​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​രു ജ​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ തീ​രു​മാ​നി​ക്കു​ന്ന കാ​ല​മു​ണ്ടാ​ക​ണ​മെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ കൃ​ഷി​രീ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​ക​ണം. കാ​ലാ​വ​സ്ഥ മാ​റു​ന്നു, ക​ന്പോ​ളം ആ​ഗോ​ള​മാ​യി. ന​മ്മു​ടെ ചെ​റി​യ ലോ​ക​ത്തി​രു​ന്നു മാ​ത്രം ക​ർ​ഷ​ക​നി​നി ചി​ന്തി​ക്ക​രു​ത്. ലോ​ക​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ൾ വ​രെ​യും പോ​ക​ണം. മ​ത്സ​ര​ക്ഷ​മ​ത കൂ​ട​ണ​ം. യ​ന്ത്ര​വ​ൽ​കൃ​ത ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ​ക്കേ ഇ​നി പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വൂ. കോ​ർ​പ​റേ​റ്റു​ക​ൾ കൃ​ഷി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്പോ​ൾ ചെ​റു​കി​ട ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​കും. ഈ ​അ​വ​സ​ര​ത്തി​ൽ ഒ​ളി​ച്ചോ​ടു​ക​യ​ല്ല, സം​ഘ​ടി​ച്ച് സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച്, ശ​ക്തി​നേ​ടി, മ​ത്സ​രി​ച്ച് വി​പ​ണി കീ​ഴ​ട​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ചി​ലെ​യും ലോ​റേ​ഞ്ചി​ലെ​യും തെ​ക്ക​ൻ മി​ഷ​നി​ലെ​യും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ളും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു.

ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഇ​ൻ​ഫാം സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ 12 വ​ർ​ഷ​ക്കാ​ല​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും മാ​ർ ജോ​സ് പു​ളി​ക്ക​ലും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം, അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി, വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ ചെ​യ​ർ​മാ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.