ക​രി​ങ്ക​ൽ ക്വാ​റി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം: ക്വാ​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി
Saturday, December 14, 2019 10:46 PM IST
തൊ​ടു​പു​ഴ: ക​രി​ങ്ക​ൽ ക്വാ​റി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ക​രി​ങ്ക​ൽ ക്വാ​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ഈ ​തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണ്. ജി​ല്ല​യി​ൽ 2007- 2010 കാ​ല​ത്ത് 225-ഓ​ളം ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന ക്വാ​റി​ക​ളു​ടെ എ​ണ്ണം 27 ആ​യി. ഇ​തി​ൽ പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ പേ​രി​ലും മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളാ​ലും 14ഓ​ളം ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന 13 എ​ണ്ണ​ത്തി​ൽ 10ഓ​ളം ക്ര​ഷ​ർ യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്വാ​റി​ക​ളും സാ​ധാ​ര​ണ ക​രി​ങ്ക​ൽ ല​ഭി​ക്കു​ന്ന ക്വാ​റി​ക​ളു​ടെ എ​ണ്ണം മൂ​ന്നു​മാ​ണ്. ഇ​തു​കൊ​ണ്ട് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ല. സം​സ്ഥാ​ന പ​രി​സ്ഥി​തി പ​ഠ​ന​ക​മ്മി​റ്റി​യാ​ണ് പ്ര​കൃ​തി ആ​ഘാ​ത​പ​ഠ​നം ന​ട​ത്തി ക്വാ​റി​ക​ൾ​ക്ക് ത​ട​സ​ര​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ 300-ഓ​ളം അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഹാ​രം കാ​ണാ​തെ ഈ ​ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മി​തി പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ക്വാ​റി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു​പോ​ലെ ര​ണ്ടോ മൂ​ന്നോ വ​ർ​ഷം സി​ആ​ർ​പി​എ​ഫ് പ​ദ്ധ​തി​യി​ൽ പെ​ർ​മി​റ്റ് ന​ൽ​കി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ആ​ന​കെ​ട്ടി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ജേ​ക്ക​ബ്ബ് പ​ട​ലു​ങ്ക​ൽ, ട്ര​ഷ​റ​ർ തോ​മ​സ് കൊ​ന്പു​ക്ക​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.