വി​ദേ​ശജോ​ലി വാ​ഗ​്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​പ്പ്: പ്ര​തി​യു​ടെ മു​ൻ​കൂ​ർജാ​മ്യം ത​ള്ളി
Saturday, December 14, 2019 10:46 PM IST
തൊ​ടു​പു​ഴ: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​ട​മാ​ക്കു​ഴി​യി​ൽ ക​ണ്ട​ത്തി​ൽ അ​ന്ന​മ്മ ജോ​ർ​ജി​ന്‍റെ ( സി​നി -36) ജാ​മ്യാ​പേ​ക്ഷ തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം ത​ള​ളി. കാ​ൽ​വ​രി​മൗ​ണ്ട് എ​ട്ടാം​മൈ​ൽ കാ​ത്തോ​ട്ട​ത്തി​ൽ അ​ജി​ൻ അ​പ്പു​ക്കു​ട്ട​ൻ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്.
കാ​ന​ഡ​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് 7,10,000 രൂ​പ വാ​ങ്ങി​യ ശേ​ഷം ജോ​ലി​യോ വാ​ങ്ങി​യ പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് അ​ജി​ൻ ന​ൽ​കി​യ പ​രാ​തി. സു​ഹ്യ​ത്തി​ന്‍റെ അ​മ്മാ​വ​നാ​യ വാ​ഴ​വ​ര സ്വ​ദേ​ശി ബി​ജു എ​ന്ന​യാ​ൾ മു​ഖേ​ന​യാ​ണ് അ​ന്ന​മ്മ ജോ​ർ​ജി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. അ​ന്ന​മ്മ റി​ക്രൂ​ട്ട്മെ​ന്‍റ് എ​ജ​ന്‍റ് ആ​ണെ​ന്നും ഭ​ർ​ത്താ​വ് കാ​ന​ഡ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ന്നു പറഞ്ഞ് വി​സ​ക്കാ​യി മൂ​ന്ന് ല​ക്ഷം രൂ​പ​യാ​കു​മെ​ന്നും ആ​ദ്യ ഗ​ഡു​വാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
ഇ​തു പ്ര​കാ​രം അ​ന്ന​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് പ​ണം നി​ക്ഷേ​പി​ച്ചു. തു​ട​ർ​ന്ന് 2016 ന​വം​ബ​റി​ൽ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​നാ​യി അ​ജി​നെ മും​ബൈ​യി​ൽ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ചി​ല​വും അ​ജി​ൻ വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​ന്ന​മ്മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് 2 ല​ക്ഷം രൂ​പ ബാങ്കിലിട്ടു കൊ​ടു​ക്കു​ക​യും കൂ​ടാ​തെ ടി​ക്ക​റ്റി​ന്‍റെ ആ​വ​ശ്യ​ത്തി​നും ചെല​വി​നു​മാ​യി ഡോ​ള​റാ​യി മാ​റി​യെ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് ഒ​രു ല​ക്ഷം രൂ​പ പ​ണ​മാ​യും വാ​ങ്ങി​ച്ചു. 2019 സെ​പ്റ്റം​ബ​ർ 14ന് ​അ​ന്ന​മ്മ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഖ​ത്ത​ർ വ​ഴി കാ​ന​ഡ​യ്ക്ക് പോ​കു​ന്ന​തി​നാ​യി നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ ചെ​ന്നു. അ​വി​ടെ ചെ​ന്ന​പ്പോ​ൾ കാ​ന​ഡ​യി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 10 പേ​ർ കൂ​ടി അ​ന്ന​മ്മ​യോ​ടൊ​പ്പം അ​വി​ടെ എ​ത്തി​യി​രു​ന്നു. എ​മി​ഗ്ര​ഷ​നി​ൽ സം​ശ​യം തോ​ന്നിയ എയർ പോർട്ട് അധികൃതർ അ​ന്ന​മ്മ​യെ ത​ട​ഞ്ഞ് തി​രി​ച്ച​യ​യ്ക്കു​ക​യും അ​ജി​നേ​യും മ​റ്റും പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. അ​വ​രെ​ല്ലാം ഖ​ത്ത​റി​ലെ​ത്തി​യ​പ്പോ​ൾ അ​ന്ന​മ്മ​യു​ടെ ഏ​ജ​ന്‍റാ​യ രോ​ഹി​ത് എ​ന്ന​യാ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ദോ​ഹ​യി​ലു​ള്ള ഒ​രു വി​ല്ല​യി​ൽ കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ച്ച. വീസ ശ​രി​യാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ് രോ​ഹി​തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ വീസ​യു​ടെ കോ​പ്പി കാ​ണി​ക്കു​ക​യും വി​സ​ക്ക് കൂ​ടു​ത​ൽ തു​ക വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം നാ​ട്ടി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ് 2,50,000 രൂ​പ കൂ​ടി അ​ന്ന​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കി. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് ഖ​ത്ത​റി​ൽ എ​ത്തി​യ​വ​ർ​ക്ക് പെ​ർ​മി​റ്റ് കി​ട്ടാൻ താ​മ​സ​മു​ണ്ടെ​ന്ന് അ​ന്ന​മ്മ അ​റി​യി​ച്ചു. പി​ന്നീ​ട് രോ​ഹി​ത് ച​തി​ച്ചു​വെ​ന്നും കാ​ന​ഡ​യ്ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ അ​ന്ന​മ്മ ച​തി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ ഖ​ത്ത​റി​ലെ ഇ​ൻ​ഡ്യ​ൻ എം​ബ​സി​യി​ൽ ചെ​ന്ന് പ​രാ​തി​പ്പെ​ട്ടു. എം​ബ​സി​യി​ൽ നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് അ​ജി​നെ​യും മ​റ്റും നാ​ട്ടി​ലേ​ക്ക് തി​രി​കെ ക​യ​റ്റി​വി​ട്ടു.
വാ​ങ്ങി​യ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്ന​മ്മ അ​ത് ന​ൽ​കാ​തെ പ​ല അ​വ​ധി​ക​ളും പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. ഇ​തി​നു പു​റ​മെ അ​ന്ന​മ്മ 60-ഓ​ളം പേ​രി​ൽ നി​ന്നും കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​പ​ണം വാ​ങ്ങി​യ​താ​യും ഖ​ത്ത​റി​ൽ വ​ച്ച് കാ​ണി​ച്ച വി​സ വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു​മാ​ണ് അ​ജി​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​സു​നി​ൽ ദ​ത്ത് ഹാ​ജ​രാ​യി.