സ്വീ​റ്റി​യും ഫി​ഡോ​യും ഇ​ന്ന് ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ പ​ടി​യി​റ​ങ്ങും
Sunday, December 15, 2019 10:39 PM IST
ചെ​റു​തോ​ണി: നി​ര​വ​ധി കേ​സു​ക​ളി​ൽ പോ​ലീ​സി​നു​സ​ഹാ​യ​ക​ര​മാ​യ തു​ന്പു​ണ്ടാ​ക്കി​യ സ്വീ​റ്റി​യും ഫി​ഡോ​യും ഇ​ന്ന് ഡോ​ഗ് സ്ക്വാ​ഡി​നോ​ട് വി​ട​പ​റ​യും. പ​ത്തു​വ​യ​സാ​ണ് പോ​ലീ​സ് നാ​യ്ക്ക​ളു​ടെ വി​ര​മി​ക്ക​ലി​നു​ള്ള പ്രാ​യ​പ​രി​ധി. 10 വ​ർ​ഷം മു​ന്പ് ഇ​ടു​ക്കി ഡോ​ഗ് സ്കാ​ഡി​ൽ എ​ത്തി​യ​വ​രാ​ണ് സ്വീ​റ്റി​യും ഫി​ഡോ​യും. സ്വീ​റ്റി മോ​ഷ​ണം, കൊ​ല​പാ​ത​ക​കേ​സു​ക​ളി​ൽ പോ​ലീ​സി​ന് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. വി​വാ​ദ​മാ​യ നി​ര​വ​ധി കേ​സു​ക​ൾ​ക്ക് തു​ന്പ് ഉ​ണ്ടാ​ക്കാ​ൻ സ്റ്റീ​റ്റി​ക്കാ​യി. ഫി​ഡോ സ്പോ​ട​വ​സ്തു​കേ​സു​ക​ൾ​ക്ക് തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യും ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്നു.
ഫി​ഡോ​യും അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ഹാ​യ​ര​മാ​കു​ന്ന നി​ര​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​രു നാ​യ്ക്ക​ൾ​ക്കും പ്രൗ​ഡോ​ജ്വ​ല യാ​ത്ര​യ​യ​പ്പ് ന​ൽ​കും. വി​ര​മി​ക്ക​ൽ പ​രേ​ഡി​ൽ മു​ഖ്യ​മ​ന്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. ഇ​തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം നാ​യ്ക്ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചി​രു​ന്നു.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് പോ​ലീ​സ് നാ​യ്ക്ക​ളു​ടെ വി​ര​മി​ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. ഇ​ന്നേ​ദി​വ​സം വി​ര​മി​ക്കു​ന്ന നാ​യ്ക്ക​ൾ​ക്ക് പ​ക​ര​മാ​യി ര​ണ്ട് നാ​യ്്ക്കുട്ടി​ക​ളെ ജി​ല്ല​ക്ക് കൈ​മാ​റും. പ​ടി​യി​റ​ങ്ങു​ന്ന നാ​യ്ക്ക​ൾ​ക്കും പോ​ലീ​സ് സേ​ന​യി​ലേ​ക്ക് പു​തു​താ​യി അം​ഗ​ങ്ങ​ളാ​കു​ന്ന നാ​യ്ക്ക​ൾ​ക്കും മു​ഖ്യ​മ​ന്തി മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ക്കും. സ്വീ​റ്റി​യും ഫി​ഡോ​യും തൃ​ശൂ​രി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജി ജോ​ണ്‍, സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രാ​ണ് സ്വീ​റ്റി​യു​ടെ പ​രി​ശീ​ല​ക​ർ.
ഫി​ഡോ​യു​ടെ പ​രി​ശീ​ല​ക​രാ​യി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​സ്. മ​ണി​യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജു​ബി​ൻ വി.​ജോ​സ് എ​ന്നി​വ​രും 10 വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്തു വ​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12 നാ​യ്ക്ക​ളാ​ണ് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത്. 20 നാ​യ്ക്കു​ട്ടി​ക​ളെ​യാ​ണ് പു​തു​താ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
ഒ​ൻ​പ​ത് മാ​സ​മാ​ണ് നാ​യ്ക്ക​ളു​ടെ പ​രി​ശീ​ല​ന കാ​ലാ​വ​ധി. ഒ​രു നാ​യ​യ്ക്ക് ര​ണ്ട് പ​രി​ശീ​ല​ക​രാ​ണു​ള്ള​ത്. ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ൽ ആ​കെ ഏ​ഴ് നാ​യ്ക്ക​ളാ​ണു​ള്ള​ത്. എ​സ്പി, ഡി​വൈ​എ​സ്പി, ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ ഇ​ൻ​ചാ​ർ​ജു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും 14 പ​രി​ശീ​ല​ക​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ നി​യ​ന്ത്ര​ണം. മോ​ഷ​ണ, കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ജ​നി, സ്റ്റെ​ഫി എ​ന്നീ നാ​യ്ക്ക​ളും സ്പോ​ട​ക​വ​സ്തു​കേ​സു​ക​ളി​ൽ ച​ന്തു​വും നാ​ർ​ക്കോ​ട്ടി​ക് കേ​സു​ക​ളി​ൽ ലെ​യ്ക്ക, ബ്രൂ​സ് എ​ന്നി​വ​യു​മാ​ണ് ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ലെ മ​റ്റ് നാ​യ്ക്ക​ൾ. അ​ടു​ത്ത ദി​വ​സം ഇ​ടു​ക്കി​യി​ൽ എ​സ്പി​ക്ക് സ​ല്യൂ​ട്ട് ന​ൽ​കി ഇ​വ​ർ സ​ർ​വീ​സി​ൽ നി​ന്നും പൂ​ർ​ണ​മാ​യും വി​ര​മി​ക്കും. തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ വി​ശ്രാ​ന്തി കെ​യ​ർ ഹോ​മി​ലേ​ക്ക് മാ​റ്റും.