ക​ലു​ങ്കുക​ൾ അ​പ​ക​ട​ത്തി​ൽ
Sunday, December 15, 2019 10:39 PM IST
രാ​ജകു​മാ​രി: ബൈ​സ​ണ്‍​വാ​ലി പോ​സ്റ്റ് ഓ​ഫീ​സ് പ​ടി - സൊ​സൈ​റ്റി മേ​ട് റോ​ഡി​ലെ ര​ണ്ടു ക​ലു​ങ്കു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ക​ലു​ങ്കു​ക​ളു​ടെ വ​ശ​ങ്ങ​ൾ ഇ​ടി​യു​ക​യും മ​ധ്യ​ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.
വ​ഴി​യു​ടെ സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ൽ നി​ന്ന് മ​ഴ​ക്കാ​ല​ത്ത് റോഡിലേക്ക് വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന​തും പ​തി​വാ​യ​തി​നാ​ൽ ടാ​റിം​ഗ് ത​ക​ർ​ന്നി​ട്ടു​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട​ക്കം നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
ര​ണ്ട് കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ള​ട​ക്കം നി​ര​വ​ധി ബ​സു​ക​ളും പ​ത്തോ​ളം സ്കൂ​ൾ ബ​സു​ക​ളും മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്.
ദി​നം​തോ​റും ക​ലു​ങ്ക് ഇ​ടി​ഞ്ഞ് താ​ഴു​ന്ന​തി​നാ​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ പു​തി​യ ക​ലു​ങ്ക് നി​ർ​മി​ക്കു​ക​യാ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.