യൂ​ത്ത്ഫ്ര​ണ്ട്-എം ​പ്ര​വ​ർ​ത്ത​ക​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു
Sunday, December 15, 2019 10:41 PM IST
തൊ​ടു​പു​ഴ:​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്യാ​ത്ത കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് എ​ത്ര​യും വേ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി മാ​റ്റാ​ൻ കെ ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​തരും ബന്ധപ്പെട്ടവരും മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് - എം ജോസ് കെ മാണി വിഭാഗം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി റീ​ത്ത് സ​മ​ർ​പ്പി​ച്ചു.
യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ൾ​ക്ക് അ​റു​തി വ​രു​ത്ത​ണം. എ​ത്ര​യും വേ​ഗം ബ​സ്റ്റാ​ൻ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത് താ​ത്കാ​ലി​ക സ്റ്റാ​ൻ​ഡി​ലെ ദു​രി​ത​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​വ​ണം. പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ന് ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി ഡി ​ടി ഒ ​യ്ക്ക് നി​വേ​ദ​ന​വും ന​ൽ​കി. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫ്ര​ണ്ട്- എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ണി​ഷ് ക​ള്ളി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ​ണ്‍ അ​ക്ക​ക്കാ​ട്ട്, ജോ​സ് ഈ​റ്റ​ക്ക​കു​ന്നേ​ൽ , ഷി​ജു പൊ​ന്നാ​മ​റ്റം, ഷീ​ൻ പ​ണി​ക്ക​കു​ന്നേ​ൽ,ജോ​ജോ അ​റ​ക്ക​ക്കണ്ടം, ജോ​ജി വാ​ത​ല്ലൂ​ർ , ജോ​ർ​ജ്കു​ട്ടി മ​ണ​പ്പു​റ​ത്ത് ,സി​ബി​കോ​ട​മു​ള്ളി​ൽ , എം. ​കൃ​ഷ്ണ​ൻ, കെ​വി​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​ഫി​ൻ കൊ​ടു​വേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​മി കു​ന്ന​പ്പ​ള്ളി, ആ​ന്േ‍​റാ ഓ​ലി​ക്ക​രോ​ട്ട്, റി​ജോ ഇ​ട​മ​ന​പ​റ​ന്പി​ൽ, ലാ​ൽ കൊ​ടു​വേ​ലി, വി​ജ​യ് ചേ​ലാ​ക​ണ്ട​ത്തി​ൽ, ജോ​സു​കു​ട്ടി വി​ല​ങ്ങു​പാ​റ​യി​ൽ , ഗി​രീ​ഷ് അ​ന്പ​ല തു​രു​ത്തേ​ൽ,തോ​മ​സ് കു​ള​ങ്ങ​ര​ക്കു​ടി​യി​ൽ, ജി​മി​റ്റി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.