സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽനി​ന്ന് നാ​ലു ച​ന്ദ​ന മ​ര​ങ്ങ​ൾ ക​ട​ത്തി
Sunday, December 15, 2019 10:41 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​നി​ൽ കാ​ന്ത​ല്ലൂ​ർ റേ​യ്ഞ്ചി​ന്‍റെ പ​രി​ധി​യി​ലു​ള്ള സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ച​ന്ദ​ന മ​ര​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ മു​റി​ച്ചു​ക​ട​ത്തി.
പ​യ​സ് ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 10 അ​ടി ഉ​യ​ര​ത്തി​ൽ ഇ​രു​ന്പു വേ​ലി കെ​ട്ടി തി​രി​ച്ച ചു​ര​ക്കു​ളം തേ​രി ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ലു മ​ര​ങ്ങ​ൾ വെ​ട്ടി ക​ട​ത്തി​യ​ത്. 100 മീ​റ്റ​ർ ദൂ​ര​ത്ത് വാ​ച്ച​ർ ഷെ​ഡു​ക​ളു​ള്ള ഈ ​മേ​ഖ​ല​യി​ൽ 24 മ​ണി​ക്കൂ​റും വാ​ച്ച​ർ​മാ​രും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ൽ നി​ന്നു​മാ​ണ് ച​ന്ദ​ന മ​ര​ങ്ങ​ൾ വെ​ട്ടി ക​ട​ത്തി​യി​ട്ടു​ള്ള​ത്. 64 മു​ത​ൽ 80 സെ​ന്‍റി​മീ​റ്റ​ർ വ​രെ ചു​റ്റ​ള​വു​ള്ള മ​ര​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ​മീ​പ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ 16 കി​ലോ ച​ന്ദ​നം ക​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച​യാ​ണ് മ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്. മ​റ​യൂ​ർ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ല്ല. കാ​ന്ത​ല്ലൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ സ​ന്ദീ​പ്, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ എ. ​നി​ജേ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി .​എ​ൻ. മ​ണി, സു​രേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ നി​ന്നു ചി​ല വാ​ച്ച​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യി​രു​ന്നു. അ​വ​രി​ൽ ചി​ല​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ച​ന്ദ​ന മ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു.