വൈ​ദ്യു​തവ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​ത്തി
Wednesday, January 15, 2020 10:23 PM IST
ഇ​ടു​ക്കി: വൈ​ദ്യു​തിവ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ചി​ത്തി​ര​പു​രം ഡി​വി​ഷ​നു കീ​ഴി​ലെ ആ​ന​ച്ചാ​ലി​ൽ ന​ട​ത്തി. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം മ​ന്ത്രി എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ജ​ല​വൈ​ദ്യു​തപ​ദ്ധ​തി​ക​ൾ കൂ​ടു​ത​ലാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ പാ​രി​സ്ഥി​തി​ക​മാ​യ ചി​ല ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും സോ​ളാ​ർ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വീ​ടു​ക​ളു​ടെ​യും വ​ലി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മു​ക​ളി​ൽ സോ​ളാ​ർ​പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഒ​പ്പം ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ചും സൗ​രോ​ർ​ജം കൂ​ടു​ത​ലാ​യി ഉ​ത്​പാ​ദി​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 856 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ചി​ത്തി​ര​പു​രം ഡി​വി​ഷ​നു കീ​ഴി​ൽ 20,000 ത്തോ​ളം ഉ​പ​ഭോ​ക്താ​ക്കാ​ളാ​ണ് നി​ല​വി​ലു​ള്ള​ത്.
ഇ​വ​രെ പ്ര​തി​നി​ധി​ക​രി​ച്ച് എ​ത്തി​യ 65 ഓ​ളം പേ​രി​ൽ നി​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.
ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഉ​പ​ഭോ​ക്ത​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​ർ​ഡ് സ്വീ​ക​രി​ക്കേ​ണ്ട പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും.
കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ കൂ​ടു​ത​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റു​ക​ൾ ന​ട​ത്താ​നാ​ണ് കെ ​എ​സ് ഇ ​ബി​യു​ടെ തീ​രു​മാ​നം. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യൂ, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി​ഭാ​യി കൃ​ഷ്ണ​ൻ, ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി തോ​മ​സ്, ചി​ഫ് എ​ൻ​ജി​നി​യ​ർ ജ​യിം​സ് എം. ​ഡേ​വി​ഡ്, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ എ. ​റ​ഹിം, അ​സി. എ​ൻ​ജി​നി​യ​ർ ഡെ​ന്നീ​സ് രാ​ജ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡാ​ലി​യ ശ്രീ​ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.