പു​റ്റ​ടി സ്കൂ​ളി​ന് പു​തി​യ മ​ന്ദി​രം
Wednesday, January 15, 2020 10:26 PM IST
പു​റ്റ​ടി: നെ​ഹ്റു സ്മാ​ര​ക പ​ഞ്ചാ​യ​ത്ത് എ​ച്ച്എ​സ്എ​സി​ൽ ര​ണ്ട​ര കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി റെ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ഞ്ഞു​മോ​ൾ ചാ​ക്കോ, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാ​ബു വ​യ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു, ജോ​ണി ജ​യിം​സ്, ആ​ൻ​സി ജോ​സ​ഫ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ർ. ല​തി​ക, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എ​ൻ. ശ​ശി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി. ​സേ​തു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.