വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, January 16, 2020 10:38 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​രം കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ലാ​സ്റ്റി​ക്ക് അ​ട​ങ്ങി​യ തു​ണി കോ​ട്ടിം​ഗു​ള്ള സ​ഞ്ചി​ക​ളാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ചി​ല ക​ട​ക​ളി​ൽ​നി​ന്ന് പ​ഴ​യ പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളും പ്ലാ​സ്റ്റി​ക്ക​ട​ങ്ങി​യ പേ​പ്പ​ർ ഗ്ലാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്തു.
ആ​ദ്യ ത​വ​ണ​യെ​ന്ന നി​ല​യി​ൽ പി​ഴ​യീ​ടാ​ക്കു​ന്ന​തി​നു​പ​ക​രം താ​ക്കീ​ത് ന​ൽ​കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഇ​നി​യും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. പ്ര​വീ​ണ്‍, തൗ​ഫീ​ക് പി. ​ഇ​സ്മ​യി​ൽ, ജെഎച്ച്ഐ​മാ​രാ​യ ജോ​യ്സ് ജോ​സ്, അ​ശ്വ​തി എ​സ്. കു​ട്ട​പ്പ​ൻ, കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.