പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്നെ​ന്ന്
Friday, January 17, 2020 10:34 PM IST
മൂ​ന്നാ​ർ: പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ജ​ന​വേ​സ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു.മൂ​ന്നാ​റി​ലെ കൈ​ത്തോ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം​ചെ​യ്ത് തോ​ടി​ന്‍റെ ഒ​ഴു​ക്ക് പൂ​ർ​ണ സ്ഥി​തി​യി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാ​ർ കോ​ള​നി, ന​ട​യാ​ർ റോ​ഡ്, ന​ല്ല​ത​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ഇ​വി​ടെ​നി​ന്നും എ​ടു​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ന​ട​യാ​ർ റോ​ഡി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന ടി​പ്പ​ർ ലോ​റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നെ​ൽ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കാ​ല​വ​ർ​ഷ​ത്തി​ൽ വീ​ണ്ടും പു​ഴ​യി​ലേ​ക്ക് ഒ​ഴു​കും. പ്ര​ശ്ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.