പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും
Friday, January 17, 2020 10:34 PM IST
രാ​ജാ​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ാസാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ മ​മ്മ​ട്ടി​ക്കാ​നം ജു​മാ മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ഹ​ല്ലു ക​മ്മ​റ്റി​ക​ളേ​യും മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും സ​മ്മേ​ള​ന​വും നാ​ളെ രാ​ജാ​ക്കാ​ട്ട് ന​ട​ത്തും.ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​കി​ഴ​ക്കേ​ക​വ​ല​യി​ൽ സ​യ്യി​ദ് സു​ൽ​ഫു​ദി​ൻ ബാ​ഖ​വി റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. റാ​ലി ടൗ​ണ്‍ ചു​റ്റി സ​മാ​പി​ക്കു​ന്പോ​ൾ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ നി​സാ​ർ ബാ​ദ്രി അ​ൽ ബാ​ഖ​വി അ​ധ്യക്ഷ​ത വ​ഹി​ക്കും. അ​ൽ​അ​സ​ർ ഗ്രൂ​പ്പ് പ്രി​ൻ​സി​പ്പ​ൽ നൗ​ഷാ​ദ് കാ​സിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി. ശ്രീ​കു​മാ​ർ, രാ​ജാ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, പ​ഴ​യ​വി​ടു​തി യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​ബേ​സി​ൽ പു​ളി​ഞ്ചോ​ട്ടി​ൽ, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​സി. സു​നി​ൽ​കു​മാ​ർ, മു​ജീ​ബ് ഇ​ട​ശേ​രി​ക്കു​ടി, മു​ഹ​മ്മ​ദ് താ​ഹി​ർ ഹു​ദ​വി, ജ​മാ​ൽ മൗ​ല​വി, എം.​എ​ൻ. ഹ​രി​ക്കു​ട്ട​ൻ, ആ​ർ. ബാ​ല​ൻ​പി​ള്ള, സേ​നാ​പ​തി വേ​ണു, കെ.​പി. അ​നി​ൽ, ജ​മാ​ൽ ഇ​ട​ശേ​രി​ക്കു​ടി, എ​ൻ.​ജെ. ചാ​ക്കോ, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, ഷാ​ജി അ​ന്പാ​ട്ട്, സി.​കെ. വി​ജ​യ​ൻ, സു​ധീ​ർ കോ​ട്ട​ക്കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.