കു​ന്പി​ളി​ൽ ക​ഞ്ഞി​കൊ​ടു​ത്ത് യൂ​ത്ത് ഫ്ര​ണ്ട് പ്ര​തി​ഷേ​ധം
Saturday, January 18, 2020 11:05 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ക്ക് പ്ര​ഖ്യാ​പി​ച്ച അ​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ ഇ​ടു​ക്കി​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട് -എം (​ജോ​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​നു​മു​ൻ​പി​ൽ ക​ഞ്ഞി​വ​ച്ച് കു​ന്പി​ളി​ൽ കു​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ കു​ന്പി​ളി​ൽ ക​ഞ്ഞി​ന​ൽ​കി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത സ​ർ​ക്കാ​ർ മൊ​റോ​ട്ടോ​റി​യ കാ​ല​ഘ​ട്ട​ത്തി​ലെ ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ളി​ൻ​മേ​ലു​ള്ള പ​ലി​ശ​യെ​ങ്കി​ലും ഏ​റ്റെ​ടു​ക്കു​വാ​നു​ള്ള മാ​ന്യ​ത ക​ണി​ക്ക​ണ​മെ​ന്നും ജോ​സ് പ​ല​ത്തി​നാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി 31-ന് ​അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടു​ക്കി പാ​ക്കേ​ജ് ഇ​ടം​നേ​ടി​യി​രു​ന്നി​ല്ല. കു​ട്ട​നാ​ടി​നും വ​യ​നാ​ടി​നും പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ൽ​കു​ക​യും പ്ര​ള​യം രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഇ​ടു​ക്കി​യെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്ത​തി​നെ​തു​ർ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്ത് പ്ര​തി​പ​ക്ഷ​വും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഫെ​ബ്രു​വ​രി ആ​റി​ന് ധ​ന​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭാ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​യ്യാ​യി​രം കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യും ഒ​രു​രൂ​പ​പോ​ലും ഈ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​ർ​ക്കാ​ർ നീ​ക്കി​വയ്ക്കു​ക​യോ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മ​നോ​ജ് എം. ​തോ​മ​സ്, ജി​ൻ​സ​ണ്‍ വ​ർ​ക്കി, യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ഷി മ​ണി​മ​ല, മ​ധു ന​ന്പൂ​തി​രി, ജി​ൻ​സ​ണ്‍ പൗ​വ​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ന്‍റു​മാ​രാ​യ ബി​നോ​യി ആ​ന​വി​ലാ​സം, ജൂ​ബി​ൻ ക​ള്ളി​കാ​ട്ട്, ജോ​ബി​ൻ ജോ​ളി, സ​ന്തോ​ഷ് ചെ​റു​കു​ന്നേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി സ്റ്റോ​റി​ൽ, ക്രി​സ്റ്റി​ൻ മാ​ത്യു, റെ​നി മാ​ണി, നേ​താ​ക്ക​ളാ​യ സ​ജി വാ​ലു​മ്മേ​ൽ, അ​ജീ​ഷ് മാ​മൂ​ട്ടി​ൽ, ആ​ൽ​വി​ൻ വ​റ​പോ​ള​ക്ക​ൽ, ആ​ന​ന്ദ് വ​ട​ശേ​രി, ജോ​മി കു​ന്ന​പ്പ​ള്ളി, റി​ജോ ഇ​ട​മ​ല​പ്പ​റ​ന്പി​ൽ, ജെ​ബി​ൻ കു​ടു​വേ​ലി, ജോ​ജി പൊ​ടി​പാ​റ, അ​ഭി​ലാ​ഷ് ചി​ര​ട്ട​വേ​ലി, പ്രി​ൻ​സ് ജോ​സ​ഫ്, സി​ജോ പു​തു​പ​റ​ന്പി​ൽ, മാ​ത്യു കു​ള​ത്തി​നാ​ൽ, മാ​ത്യു അ​റ​യ്ക്ക​ൽ, സി​ബി​ൾ കു​റ്റി​ച്ചി​റ, ബി​നീ​ഷ് കു​ഴി​വ​ള്ളി, ആ​മോ​സ് ഉ​പ്പു​തു​റ, സേ​വ്യ​ർ തോ​മ​സ്, ജി​ന്‍റു​മോ​ൻ കെ.​ജെ, എ​ബി​ൾ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.