ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ സം​ഗ​മം: സ്വ​പ്ന സാ​ഫ​ല്യ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ
Sunday, January 19, 2020 9:50 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ലൂ​ടെ ജി​ല്ല​യി​ലെ ഒ​ട്ടേ​റെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്നു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്ത്ൃ സം​ഗ​മം മ​ന്ത്രി എം.​എം.​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന ര​ഹി​ത​ർ​ക്ക് വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് സ്ഥ​ല പ​രി​മി​തി​യാ​ണ് സ​ർ​ക്കാ​ർ അ​ഭി​മു​ഖി​ക​രി​കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് എം.​എം മ​ണി പ​റ​ഞ്ഞു.
ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി വീ​ടു സ​ന്പാ​ദി​ക്കു​ന്ന​വ​രും സ​മൂ​ഹ​ത്തി​ലു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​യി​ലെ 8000-ത്തോ​ളം പേ​ർ​ക്കു കൂ​ടി 24 ന് ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ട്ട​യം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. .യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് അ​ധ്യ​ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ല​യി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം 11,881 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ അ​ഞ്ച് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളും നി​ർ​മ്മി​ക്കും. രാ​ജാ​ക്കാ​ട്, വാ​ത്തി​ക്കു​ടി, കാ​ഞ്ചി​യാ​ർ, വ​ണ്ടി​പ്പെ​രി​യാ​ർ, ക​രി​മ​ണ്ണൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഗ​മ​വും ജി​ല്ലാ സം​ഗ​മ​വും ഒ​രേ വേ​ദി​യി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​ക​ർ​ന്ന് മ​ര​ത്തൈ ന​ൽ​കി​യാ​ണ് വി​ശി​ഷ്ടാ​ഥി​തി​ക​ളെ സ്വീ​ക​രി​ച്ച​ത്. ഭ​വ​ന പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ​യും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ജ്ഞാ​ന​സു​ന്ദ​ര​ൻ, സ​തി കു​ഞ്ഞു​മോ​ൻ , ടി​സി ബി​നു , ശ​ശി​ക​ല മു​രു​കേ​ശ​ൻ , ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ , ഉ​ഷ സു​ധാ​ക​ര​ൻ , ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ളി മൈ​ക്കി​ൾ, നി​ർ​മ​ല ന​ന്ദ​കു​മാ​ർ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി. ​ഗോ​പി​കൃ​ഷ്ണ​ൻ, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി , പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ദാ​ല​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.