പ​ര​പ്പാം​തോ​ട് ശു​ചീ​ക​രി​ച്ച് ജി​ല്ലാ ജ​യി​ലി​ലെ റി​മാ​ന്‍റ് ത​ട​വു​കാ​ർ
Sunday, January 19, 2020 9:50 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പാം​തോ​ടി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള യ​ത്ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി മു​ട്ടം ജി​ല്ലാ ജ​യി​ലി​ലെ ത​ട​വു​കാ​രും. നാ​ശോൻമുഖ​മാ​യ നീ​ർ​ച്ചാ​ലു​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കാ​നാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ര​പ്പാം​തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​വ​ർ പ​ങ്കാ​ളി​യാ​യ​ത്. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, ജി​ല്ലാ ജ​യി​ൽ, മു​ട്ടം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ​്യത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​റി​ഗേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത​കേ​ര​ളം പ്ര​വ​ർ​ത്ത​ക​ർ, മു​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ തു​ട​ങ്ങി​യ​വ​രും മു​ട്ടം വി​ജി​ല​ൻ​സ് ഓ​ഫീ​സി​ന​ടു​ത്ത് തോ​ട്ടി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​കെ. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം. ​പി​ള്ള, ജ​യി​ൽ സൂ​പ്ര​ണ്ട് കെ .​ബി. അ​ൻ​സാ​ർ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി .എ​സ് .മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.