ഡെ​യ്സി​റാ​ണി രാ​ജേ​ന്ദ്ര​ന് നാടിന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Monday, January 20, 2020 10:46 PM IST
മ​റ​യൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​യാ​യ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി​റാ​ണി രാ​ജേ​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കാ​ന്ത​ലൂ​ർ കൊ​ള​ത്താ​മ​ല ഭാ​ഗ​ത്ത് കു​ടും​ബ​വ​ക സ്ഥ​ല​ത്താ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.
കാ​ന്ത​ല്ലൂ​രി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ച​തും പ്ര​വ​ർ​ത്ത​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ​തും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി ഡെ​യ്സി റാ​ണി പ്ര​വ​ർ​ത്തി​ച്ച കാ​ല​ത്താ​യി​രു​ന്നു.
സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യ​ഗം എം. ​ല​ക്ഷ​മ​ണ​ൻ, സി​പി​എം മ​റ​യൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​സി​ജി​മോ​ൻ, കെ ​എ​സ്കെ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ. ​എ​സ്. ശ്രീ​നി​വാ​സ​ൻ, സി​പി​എം ഏ​രി​യ​ക​മ്മ​റ്റി​യം​ഗ​വും വ​ട്ട​വ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി. ​രാ​മ​രാ​ജ്, എ​സ്. ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി, ഷൈ​ല​ജ സു​രേ​ന്ദ്ര​ൻ, സു​ശീ​ല ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.