ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, January 21, 2020 10:21 PM IST
തൊ​ടു​പു​ഴ:​കാ​ലാ​വ​ധി തീ​ർ​ന്ന സേ​വ​ന, വേ​ത​ന, ക​രാ​ർ പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൻ​റെ ഭാ​ഗ​മാ​യി വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ ഐ​ക്യ​വേ​ദി നേ​തൃ​ത്വ​ത്തി​ൽ 31നും ​ഫെ​ബ്രു​വ​രി ഒ​ന്നി​നും ബാ​ങ്ക് ജീ​വ​ന​ക്കാ​ർ സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. ഇ​തി​ൻ​റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ യു​എ​ഫ്ബി​എ ജി​ല്ലാ ക​ണ്‍​വീ​ന​ർ ന​ഹാ​സ് പി. ​സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ബി​ൻ ജോ​സ്, എ​ൻ.​പി. ജോ​സ​ഫ്, അ​നി​ൽ​കു​മാ​ർ, അ​ര​വി​ന്ദ്, അ​ജ​യ​ൻ, അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.