തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 30ന്
Tuesday, January 21, 2020 10:21 PM IST
തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​ന​ട​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് എ​തി​രെ സി​പി​ഐ സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ​യാ​ണ് സി​പി​എം സ്വ​ത​ന്ത്ര​നാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സി​ന് സ്ഥാ​നം ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ ആ​റി​ന് അ​വി​ശ്വാ​സ​ത്തി​ൻ​മേ​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ആ​റം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ സി​പി​ഐ സ്വ​ത​ന്ത്ര​നാ​യ സ​തീ​ഷ് കേ​ശ​വ​നും അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ആ​യി​രി​ക്കും വ​ര​ണാ​ധി​കാ​രി.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സി​നോ​ജ് ജോ​സാ​യി​രു​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ച്ചി​രു​ന്ന​ത്.​മു​ൻ ധാ​ര​ണ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് പ​ദം കൈ​മാ​റാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് സി​പി​ഐ സ്വ​ത​ന്ത്ര​നാ​യ സ​തീ​ഷ് കേ​ശ​വ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്ന​ത്. ആ​ദ്യ ര​ണ്ടു വ​ർ​ഷം സി​പി​എം അം​ഗ​മാ​യ ജി​മ്മി പോ​ളി​നും തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം സി​പി​എം സ്വ​ത​ന്ത്ര​നാ​യ സി​നോ​ജ് ജോ​സി​നും അ​വ​സാ​ന വ​ർ​ഷം സി​പി​ഐ സ്വ​ത​ന്ത്ര​ൻ സ​തീ​ഷ് കേ​ശ​വ​നും പ്ര​സി​ഡ​ന്‍റ് പ​ദം ന​ൽ​കാം എ​ന്നാ​യി​രു​ന്നു മു​ന്ന​ണി ധാ​ര​ണ. എ​ന്നാ​ൽ ധാ​ര​ണ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​തീ​ഷ് കേ​ശ​വ​ൻ യു​ഡി​എ​ഫി​നു പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ​തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും എ​ൽ​ഡി​എ​ഫി​നു ന​ഷ്ട​മാ​കും. ജ​ന​പ​ക്ഷം അം​ഗ​മാ​യ പ്രി​ൻ​സി സോ​യി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്ത് ഏ​ഴു പേ​രും യു​ഡി​എ​ഫി​ൽ ആ​റു പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സി​പി​ഐ അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ യു​ഡി​എ​ഫ് പ​ക്ഷ​ത്ത് ഏ​ഴു പേ​രാ​യി. തെ​ര​ഞ്ഞെ​ടു​പ്പു തി​യ​തി കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ യു​ഡി​എ​ഫി​ൽ സ​ജീ​വ​മാ​യി. എ​ങ്കി​ലും ആ​രെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് സി​പി​ഐ സ്വ​ത​ന്ത്ര​ൻ സ​തീ​ഷ് കേ​ശ​വ​നു ത​ന്നെ പ്ര​സി​ഡ​ന്‍റ് പ​ദം ന​ൽ​ക​ണ​മെ​ന്ന് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ മു​ന്ന​ണി​യി​ലെ ഒ​രു ഘ​ട​ക ക​ക്ഷി ഇ​തി​നോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലും ഇ​തു വ​രെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ യു​ഡി​എ​ഫി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി സ​മ​വാ​യം ഉ​ണ്ടാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഇ​തു മു​ത​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നീ​ക്കം.
എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി സോ​യി​ക്കെ​തി​രെ അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കാ​നു​ള്ള നീ​ക്ക​വും യു​ഡി​എ​ഫ് ആ​രം​ഭി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി​യാ​ണ് എ​ൽ​ഡി​എ​ഫ് പ്രി​ൻ​സി സോ​യി​യെ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ർ​ത്തി​യ​ത്. ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ​തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​ൽ​ഡി​എ​ഫ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ വാ​ദം.
ഇ​ത് അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കാ​ൻ യു​ഡി​എ​ഫ് ത​യാ​റെ​ടു​ക്കു​ന്ന​ത്.