പ​ട്ട​യ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന്
Wednesday, January 22, 2020 10:36 PM IST
രാ​ജാ​ക്കാ​ട്: രാ​ജ​കു​മാ​രി ഭൂ​പ​തി​വ് ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള വി​ല്ലേ​ജു​ക​ളി​ൽ പ​ട്ട​യ​ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ണ്ണാ​യി​ര​ത്തോ​ളം പ​ട്ട​യ അ​പേ​ക്ഷ​ക​ളു​ള്ള ഓ​ഫീ​സി​ൽ ഇ​ത്ത​വ​ണ​ത്തെ പ​ട്ട​യ മേ​ള​യ്ക്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് 215 പ​ട്ട​യ​ങ്ങ​ൾ മാ​ത്ര​മാ​ണ്.
താ​ലൂ​ക്കി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​രു​ന്ന അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ​പോ​ലും ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഹാ​ജ​രാ​കാ​റി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
മ​ന്നാം​ക​ണ്ടം, കാ​ന്തി​പ്പാ​റ, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ബൈ​സ​ണ്‍​വാ​ലി, പൂ​പ്പാ​റ, ശാ​ന്ത​ന്പാ​റ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യ അ​പേ​ക്ഷ​ക​ളാ​ണ് രാ​ജ​കു​മാ​രി ഭൂ​പ​തി​വ് ഓ​ഫീ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഷോ​പ് സൈ​റ്റു​ക​ൾ​ക്ക​ട​ക്കം നി​ര​വ​ധി അ​പേ​ക്ഷ​ക​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​പ്പോ​ൾ വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ പ​റ​യു​ന്ന​തെ​ന്ന് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​വും കെ​പി​സി​സി എ​ക്സി​കൂ​ട്ടീ​വ് അം​ഗ​വു​മാ​യ ആ​ർ. ബാ​ല​ൻ​പി​ള്ള പ​റ​യു​ന്നു.
ത​ഹ​സി​ൽ​ദാ​ർ ചാ​ർ​ജെ​ടു​ത്ത​തി​നു​ശേ​ഷം ഒ​രു​ത​വ​ണ​പോ​ലും ഇ​ദ്ദേ​ഹം ലാ​ൻ​ഡ് അ​സൈ​മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ലെ​ന്നും പ​ട്ട​യ​മേ​ള അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ശ്ര​മം ന​ട​ത്തു​ന്ന ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ. ബാ​ല​ൻ​പി​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ഴി​പ്പ​ള്ളി, ഡി​സി​സി മെ​ന്പ​ർ ബെ​ന്നി പാ​ല​ക്കാ​ട്ട് എ​ന്നി​വ​രും പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.