തെ​രു​വു​നാ​യശ​ല്യം: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി
Wednesday, January 22, 2020 10:36 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ആ​ദ്യ​ഘ​ട്ട​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലെ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​നാ​യി ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. നാ​ങ്കു​തൊ​ട്ടി, ശാ​ന്തി​ഗ്രാം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​ശു​ക്ക​ൾ പേ​വി​ഷ​ബാ​ധ​യേ​റ്റ് ച​ത്തി​രു​ന്നു.

വാ​ട്ട​ർ ടാ​ങ്ക് ന​ൽ​കി

ക​ട്ട​പ്പ​ന: കെഎ​സ്ആ​ർ​ടി​സി ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഹൈ​റേ​ഞ്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ ( എ​ച്ച്എം​ടി​എ) സൗ​ജ​ന്യ​മാ​യി സി​ന്ത​റ്റി​ക് വാ​ട്ട​ർ ടാ​ങ്ക് ന​ൽ​കി. 2000 ലി​റ്റ​ർ വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള ടാ​ങ്കാ​ണ് ന​ൽ​കി​യ​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പി കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​വി. വ​ർ​ഗീ​സി​ന് ടാ​ങ്ക് കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. ബാ​ല​ച​ന്ദ്ര​ൻ, ലൂ​ക്ക ജോ​സ​ഫ്, കെ.​ബി. രാ​ജേ​ഷ്, എ​ടി​ഒ ബി. ​അ​ജി​ത് കു​മാ​ർ, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.