ജ​ന്മ​ദി​നാ​ഘോ​ഷം
Saturday, January 25, 2020 11:06 PM IST
കു​മ​ളി: ന​വോ​ത്ഥാന പ്ര​വ​ർ​ത്ത​ക​നും പ്ര​ജാ സ​ഭാം​ഗ​വു​മാ​യി​രു​ന്ന പാ​ന്പാ​ടി എ​ൻ. ജോ​ണ്‍ ജോ​സ​ഫി​ന്‍റെ 132-ാമ​ത് ജ​ൻ​മ​ദി​നം ചേ​ര​മ സാം​ബ​വ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും കു​മ​ളി​യി​ൽ ആ​ഘോ​ഷി​ക്കും. ജി​ല്ല​യി​ലെ അ​ഞ്ചു താ​ലൂ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷം.

ഇ​ന്ന് സേ​നാ​പ​തി മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് കു​മ​ളി​യി​ലേ​ക്ക് വി​ളം​ബ​ര ജാ​ഥ ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​മ​ളി ഡി​ടി​പി​സി ഹാ​ളി​ൽ സ​മ്മേ​ള​നം, വൈ​കു​ന്നേ​രം ആ​റി​ന് കു​മ​ളി പൊ​തു​വേ​ദി​യി​ൽ പ​താ​ക ഉ​യ​ർ​ത്തും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​മ​ളി ചെ​ടി​മ​ട​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ഡേ​വി​ഡ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. വൈ​കു​ന്നേ​രം ആ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കെ.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.