പൂ​പ്പാ​റ വോ​ളി നാ​ളെ
Saturday, January 25, 2020 11:10 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ വോ​ളി ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പൂ​പ്പാ​റ വോ​ളി - 2020 നാ​ളെ​മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ പൂ​പ്പാ​റ ഗ​വ. കോ​ള​ജി​ന്‍റെ പു​ല​രി ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് വ​ട്ട​ക്കു​ന്നേ​ൽ, ലി​ജു വ​ർ​ഗീ​സ്, അ​ജി ന​ക്ലി​ക്കാ​ട്ട്, ഷാ​ജി പൂ​ഞ്ച​ലാ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് രാ​ജേ​ഷ് അ​ടി​മാ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി ശെ​ൽ​വം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് പൂ​പ്പാ​റ സി​ക്സ​സും മു​രി​ക്കാ​ശേ​രി സി​ക്സ​സും ത​മ്മി​ൽ മ​ത്സ​രി​ക്കും.

ക​ണ്ണൂ​ർ ലൈ​ക്കേ​ഴ്സ്, കോ​ഴി​ക്കോ​ട് സി​ക്സ​സ്,് ഇ​ടു​ക്കി ഗോ​ൾ​ഡ് ക​ട്ട​പ്പ​ന, പാ​ന്പാ​ടും​പാ​റ സി​ക്സ​സ,് രാ​ജാ​ക്കാ​ട് സി​ക്സ​സ്, ശാ​ന്ത​ൻ​പാ​റ സി​ക്സ​സ് എ​ന്നീ ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും.