വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ വി​വാ​ഹസം​ഘ​ത്തെ ത​ട​ഞ്ഞി​ട്ടു
Saturday, January 25, 2020 11:12 PM IST
നെ​ടു​ങ്ക​ണ്ടം: വ​ര​നും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ട​താ​യി പ​രാ​തി. അ​ര​മ​ണി​ക്കൂ​റോ​ളം വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ വി​വാ​ഹ സം​ഘ​ത്തെ വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ടു.

എ​ഴു​കും​വ​യ​ൽ സ്വ​ദേ​ശി​യു​ടെ മ​നഃ​സ​മ്മ​തം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30-നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യി​രു​ന്നു വ​ധു. എ​ഴു​കും​വ​യ​ലി​ൽ​നി​ന്നും യാ​ത്ര ആ​രം​ഭി​ച്ച് കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ഴാ​ണ് മൈ​ലാ​ടും​പാ​റ​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് വ​ര​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. വ​ര​നും സു​ഹൃ​ത്തു​ക്ക​ളും കേ​ണ​പേ​ക്ഷി​ച്ചെ​ങ്കി​ലും വാ​ഹ​നം വി​ട്ടു​ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല.

വ​ര​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും വി​വാ​ഹ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രും നേ​രി​യ തോ​തി​ൽ വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെട്ടു. വ​ര​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം സ​മീ​പ​വാ​സി​യു​ടേ​താ​യി​രു​ന്നു. ഈ ​വാ​ഹ​ന​ത്തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 6000 രൂപ പി​ഴ​യി​ട്ടു.

വ​ര​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​ന​ധി​കൃ​ത ടാ​ക്സി​യാ​യ​തി​നാ​ലാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് ക​ള്ള ടാ​ക്സി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ നി​ല​വി​ലു​ള്ള​താ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ വാ​ഹ​നം മ​ന​പ്പൂ​ർ​വം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ട​തു​മൂ​ലം സ​മ​യ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ഈ​സ​മ​യം സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ പോ​യ മ​റ്റു വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും മ​ന​ഃപൂ​ർ​വ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.