നൈ​ബ​ർ​ഹു​ഡ് യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്
Monday, February 17, 2020 10:36 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും ക​ട്ട​പ്പ​ന ഇ​ല നേ​ച്ച​ർ ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നൈ​ബ​ർ​ഹു​ഡ് യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ഇ​ല നേ​ച്ച​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​മേ​ൻ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​അ​ല​ക്സ് ലൂ​യി​സ് സി​എം​ഐ ഉ​ദ്ഘാ​ട​നം​ചെ​യ്തു. രാ​ജേ​ഷ് വ​ര​കു​മ​ല, ഷെ​ൽ​ബി​ൻ, അ​നീ​ഷ് തോ​ണി​ക്ക​ര, ബി​ബി​ൻ​മോ​ൻ വ​ർ​ഗീ​സ്, കീ​ർ​ത്ത​ന മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സു​ജി​ത്ത് എ​ഡ്വി​ൻ പെ​രേ​ര ക്ലാ​സെ​ടു​ത്തു.

ബൈ​ക്ക് മോ​ഷ​ണം​പോ​യി

നെ​ടു​ങ്ക​ണ്ടം: തി​രു​നാ​ളി​നെ​ത്തി​യ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​ണാ​താ​യ​താ​യി പ​രാ​തി. എ​ഴു​കും​വ​യ​ൽ സ്വ​ദേ​ശി ബി​ജോ ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്കാ​ണ് മോ​ഷ​ണം​പോ​യ​ത്. വ​ലി​യ​തോ​വാ​ള പ​ള്ളി​യി​ലെ തി​രു​നാ​ൾ കൂ​ടാ​നെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് റോ​ഡി​നു​സ​മീ​പം പാ​ർ​ക്കു​ചെ​യ്തി​രു​ന്നു. തി​രു​നാ​ൾ ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് ബൈ​ക്ക് പാ​ർ​ക്കു​ചെ​യ്ത സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.