ത​ല​ചാ​യ്ക്കാ​നി​ട​മാ​യി, ശാ​ലി​നി​യ്ക്ക് സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം
Monday, February 17, 2020 10:38 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഇ​ര​ട്ട​യാ​ർ ക​രി​ക്ക​ക​ത്തി​ൽ ശാ​ലി​നി​ക്ക് സ്വ​ന്ത​മാ​യി വീ​ട് ല​ഭി​ച്ച​തോ​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം.
ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് സ​ജി​ത്തി​നും യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൾ മ​രി​യാ മോ​ൾ​ക്കു​മൊ​പ്പം ഇ​നി ശാ​ലി​നി​ക്ക് സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​ത്തി​ൽ അ​ന്തി​യു​റ​ങ്ങാം. സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ വാ​ങ്ങാ​നു​ള്ള സാ​ന്പ​ത്തി​ക​ശേ​ഷി ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.
അ​തു കൊ​ണ്ടു വീ​ടും ഭൂ​മി​യും ഇ​ല്ലാ​ത്ത​വ​രു​ടെ ലി​സ്റ്റി​ലാ​ണ് ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ശാ​ലി​നി​യു​ടെ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി പ​ണ​യം വ​ച്ചും ബാ​ക്കി പ​ല​രി​ൽ നി​ന്നാ​യി ക​ടം വാ​ങ്ങി​യും ഇ​വ​ർ മൂ​ന്നു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി. അ​തോ​ടെ ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടാ​ണ് ശാ​ലി​നി​ക്ക് വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഭ​വ​ന നി​ർ​മാ​ണ തു​ക​യ്ക്കൊ​പ്പം 90 തൊ​ഴി​ൽ ദി​ന​ങ്ങ​ളു​ടെ സേ​വ​ന​വും ഈ ​ദ​ന്പ​തി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ഒ​രു കൊ​ച്ചു കു​ടും​ബ​ത്തി​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് നി​റ​വേ​റി​യ​ത്. ഭ​ർ​ത്താ​വും കു​ഞ്ഞു​മൊ​ത്ത് ശാ​ലി​നി ഇ​വി​ടെ സ​ന്തു​ഷ്ട ജീ​വി​തം ന​യി​ക്കു​ന്നു.