മു​ത്തൂ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ടു​ക​ൾ ന​ശി​പ്പി​ച്ചു
Monday, February 17, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ മൂ​ത്തു​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ താ​ഴു​ക​ൾ മ​ണ​ലും പ​ശ​യും ചേ​ർ​ത്ത മി​ശ്രി​തം ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചു. കി​ഴ​ക്കേ​ക​വ​ല​യി​ലും പ​ടി​ഞ്ഞാ​റേ ക​വ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ത്തൂ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നാ​ലു താ​ഴു​ക​ളു​ടെ താ​ക്കോ​ൽ ദ്വാ​ര​ത്തി​ലാ​ണ് മ​ണ​ലും പ​ശ​യും ചേ​ർ​ത്ത മി​ശ്രി​തം ഒ​ഴി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് താ​ഴു​ക​ൾ ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം വ​ർ​ക്ഷോ​പ്പ് ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ച് താ​ഴ് മു​റി​ച്ചു​മാ​റ്റി​യാ​ണ് സ്ഥാ​പ​നം തു​റ​ന്ന​ത്.
സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് താ​ഴു​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.