എ​സ്പി​സി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Tuesday, February 18, 2020 10:43 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് നാ​ളെ ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ളി​ലെ മൂ​ന്നാ​മ​ത് ബാ​ച്ചി​ലെ 44 കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡാ​ണ് ന​ട​ക്കു​ന്ന​ത്.
രാ​വി​ലെ 8.30-ന് ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ക​ട്ട​പ്പ​ന ഡി​ഇ​ഒ ഇ. ​പു​ഷ്പ​ല​ത, നെ​ടു​ങ്ക​ണ്ടം എ​ഇ​ഒ സു​ധീ​ർ ബാ​ബു, വാ​ർ​ഡ് മെ​ന്പ​ർ ബി​ന്ദു ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ക്കോ, റോ​യി ക​രി​ന്ത​ക​ര​യ്ക്ക​ൽ എ​ന്നി​വ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​എ​സ്ഐ അ​ബ്ദു​ൾ റ​സാ​ഖ്, ഡി​ഐ പി.​പി. മ​നു, സി​പി​ഒ സൈ​ബു തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.