കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, February 18, 2020 10:43 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം ആ​ധു​നി​ക മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തിന്‍റേയും ചേ​റ്റു​കു​ഴി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റേയും നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും.
ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു​കോ​ടി രൂ​പ മു​ട​ക്കി തൂ​ക്കു​പാ​ല​ത്ത് നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം രാ​വി​ലെ പ​ത്തി​നും 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ചേ​റ്റു​കു​ഴി​യി​ൽ പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്്ഘാ​ട​നം വൈ​കു​ന്നേ​രം നാ​ലി​നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും.