ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Wednesday, February 19, 2020 10:42 PM IST
രാ​ജാ​ക്കാ​ട്: ശ്രീ ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം നാ​ളെ ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്രം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​ടി.​സു​ജി​മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ള​സി വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 5.30 മു​ത​ൽ ക്ഷേ​ത്ര​പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ൻ​ആ​ർ സി​റ്റി ഗു​രു​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, 6.30-ന് ​ദീ​പാ​രാ​ധ​ന.
ക​ട്ട​പ്പ​ന: പേ​ഴും​ക​വ​ല പാ​ക്ക​നാ​ർ​ക്കാ​വ് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വം നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ മൂ​ന്നു​മു​ത​ൽ ക്ഷേ​ത്ര​പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം 6.30-ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് പേ​ഴും​ക​വ​ല​യി​ൽ​നി​ന്നു താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, രാ​ത്രി 8.30-ന് ​നൃ​ത്ത​സ​ന്ധ്യ. 22-ന് ​രാ​വി​ലെ ആ​റു​മു​ത​ൽ പി​തൃ​ത​ർ​പ്പ​ണം ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി അ​ദ്വൈ​ത് മ​ന്നി​ക്ക​ൽ, സെ​ക്ര​ട്ട​റി ലി​ജോ പി.​മ​ണി, കെ.​ആ​ർ. ബി​നു എ​ന്നി​വ​ർ അ​റി​യി​ച്ചു.
വെ​ള്ള​ത്തൂ​വ​ൽ: പൂ​ത്ത​ല​നി​ര​പ്പ് ശൃഗ​രി​ശൃം​ഗ മു​നി​യ​റ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷം നാ​ളെ ന​ട​ക്കും. രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ക്ഷേ​ത്ര​പൂ​ജ​ക​ൾ. വൈ​കു​ന്നേ​രം 5.30-ന് ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, ദീ​പാ​രാ​ധ​ന, രാ​ത്രി എ​ട്ടി​ന് ന്യ​ത്ത​സ​ന്ധ്യ, 9.30-ന് ​കോ​മ​ഡി ഉ​ത്സ​വം ഫെ​യിം സൂ​ര​ജ് കെ. ​ബാ​ല​ൻ ന​യി​ക്കു​ന്ന ക​രോ​ക്കേ ഗാ​ന​മേ​ള.