മൂ​വാ​റ്റു​പു​ഴ - തേ​നി സം​സ്ഥാ​ന പാ​ത: അ​ദാ​ല​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി
Friday, February 21, 2020 10:40 PM IST
തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ -തേ​നി സ്റ്റേ​റ്റ് ഹൈ​വേ ആ​ക്‌ഷൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. റ​വ​ന്യു കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ അ​ദാ​ല​ത്തി​ലാ​ണ് പാ​ത​യി​ലെ കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നു നി​വേ​ദ​നം ന​ൽ​കി​യ​ത്. ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്ന പാ​ത​യ്ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ 20 മീ​റ്റ​ർ വീ​തി​യു​ണ്ട്. ലി​ത്തോ പ്ലാ​ൻ അ​നു​സ​രി​ച്ച് നേ​ർ​രേ​ഖ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യു​ടെ പ​ല​യി​ട​ങ്ങ​ളി​ലും റീ​സ​ർ​വേ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി പ​ല​രും സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ളും ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് അ​ടു​ത്ത​മാ​സം 20-നു ​ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ മ​നോ​ജ് കോ​ക്കാ​ട്ട്, എം.​ജെ. ജോ​ണ്‍, സി.​വി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.