താ​ബോ​ർ ക​ണ്‍​വ​ൻ​ഷ​ൻ 24 മുതൽ
Saturday, February 22, 2020 10:32 PM IST
ക​ട്ട​പ്പ​ന: യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യാ​നി സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലാ​മ​ത് താ​ബോ​ർ ക​ണ്‍​വ​ൻ​ഷ​ൻ ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തും. 24, 25, 26 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ക​ട്ട​പ്പ​ന മൗ​ണ്ട് താ​ബോ​ർ അ​ര​മ​ന​യു​ടെ അ​ങ്ക​ണ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യാ​സ് മോ​ർ പീ​ല​ക്സീ​നോ​സ് നേ​തൃ​ത്വം​ന​ൽ​കും. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മു​ണ്ട​ക്ക​യം മു​ത​ൽ ത​ട്ടേ​ക്ക​ണ്ണി വ​രെ​യു​ള്ള പ​ള്ളി​ക​ളി​ൽ​നി​ന്നും സ​മീ​പ ദേ​വാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള​വ​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. ദി​വ​സ​വും ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കു​മാ​യി നേ​ർ​ച്ച​സ​ദ്യ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.