ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Sunday, February 23, 2020 9:32 PM IST
മൂ​ന്നാ​ർ: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ.
കെ​ഡി​എ​ച്ച്പി ല​ക്ഷ്മി എ​സ്റ്റേ​റ്റി​ൽ സെ​വ​ൻ​മ​ല ഒ​റ്റ​പ്പാ​റ ഡി​വി​ഷ​ൻ സ്വ​ദേ​ശി അ​ണ്ണാ​ദു​രൈ (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷം പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നു സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ പു​ക​ക്കു​ഴ​ൽ വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്ന അ​യ​ൽ​വാ​സി​യാ​ണ് സം​ഭ​വം ക​ണ്ട​ത്.
ഉ​ട​ൻ ത​ന്നെ മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ വി​വ​ര​മ​റി​യി​ച്ചു. മൂ​ന്നാ​ർ സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മൂ​ന്നാ​ർ സി​ഐ റെ​ജി എം.​കു​ന്നി​പ്പ​റ​ന്പ​ൻ, എ​സ്ഐ ഷാ​ജി, എ​എ​സ്ഐ സ​ജീ​വ് മാ​ത്യു. സി​പി​ഒ ശി​വ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.