തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ ​സ്കൂ​ളി​ൽ ക​ലാ​വി​സ്മ​യം ന​ട​ത്തി
Tuesday, February 25, 2020 10:48 PM IST
തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ ​സ്കൂ​ളി​ൽ ക​ലാ​വി​സ്മ​യം 2020 ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ലേ​ഷ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച കാ​മ​റാ​മാ​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ബ​ർ​മീ​സ് സം​വി​ധാ​യ​ക​ൻ വി. ​എ​ൻ. മ​നോ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്യാ​ന്പ് ഡ​യ​റ​ക്ട​ർ സാ​ബു ആ​ര​ക്കു​ഴ​യു​ടെ കാ​ദ​റി​ന്‍റെ കു​സൃ​തി​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും സം​സ്ഥാ​ന ക​ലോ​ത്സ​വ വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു.
ഏ​ഷ്യ​ൻ അ​വാ​ർ​ഡു ജേ​താ​വും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ റോ​സ് മ​രി​യ സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.
ജോ​ഷ്വാ ജോ​സ​ഫ്, കെ.​എ​സ്. അ​ഭി​രാ​മി, വൈ​ഷ്ണ​വി അ​ശോ​ക​ൻ തു​ട​ങ്ങി​യ സ്കൂ​ളി​ലെ ചി​ത്ര​കാ​രൻമാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ​കാ​ര​ൻ സാ​ബു ആ​ര​ക്കു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ട് പ​രി​ശീ​ല​നം, ക​ഥ​ക​ളി ആ​ർ​ട്ടി​സ്റ്റ് ക​ലാ​മ​ണ്ഡ​ലം കാ​ളി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഥ​ക​ളി ക്ലാ​സ്, ചി​ത്ര​കാ​ര​ൻ സ​നൂ​പ് മാ​റാ​ടി​യു​ടെ ചി​ത്ര​ര​ച​നാ ക്ലാ​സ്, കാ​മ​റാ​മാ​ൻ മാ​ർ​ട്ടി​ൻ മി​സ്റ്റി​ന്‍റെ ഷോ​ർ​ട്ട് ഫി​ലിം ക്ലാ​സ്, ക​ഥാ​കാ​ര​ൻ ര​ഞ്ജി​ത് മോ​ഹ​ന്‍റെ ക​ഥാ​ര​ച​നാ ക്ലാ​സ് എ​ന്നി​വ ന​ട​ത്തി. മീ​ൻ​മു​ട്ടി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ, പെ​രു​ന്പ​ള്ളി​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ, തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ, നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ തു​ട​ങ്ങി​യ സ്കൂ​ളി​ൽ നി​ന്നും 200 ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.