വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്നു
Tuesday, February 25, 2020 10:50 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​സ​മീ​പം അ​ഴി​ച്ചു​വി​ട്ടു വ​ള​ർ​ത്തു​ന്ന പോ​ത്തു​ക​ൾ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഴ​ത്തോ​പ്പ് കെ ​എ​സ്ഇ​ബി കോ​ള​നി​യി​ലാ​ണ് സ്കൂ​ൾ സ്ഥി​തി​ചെ​യ്യു​ന്ന​ത്.
ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന സ്കൂ​ളി​ന് നാ​ലേ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തും കെ ​എ​സ്ഇ​ബി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തി​രി​ച്ചു​ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ൽ സ്കൂ​ളി​ന്‍റെ പ​രി​സ​രം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.
ഇ​വി​ടെ പോ​ത്തു​ക​ളെ മേ​യു​ന്ന​തി​ന് അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​താ​ണ് കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്. പോ​ത്തു​ക​ൾ സ്കൂ​ൾ​പ​രി​സ​ര​ത്തും മു​റ്റ​ത്തും അ​ല​ഞ്ഞു​തി​രി​യു​ക​യും വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കു​ട്ടി​യെ പോ​ത്ത് ആ​ക്ര​മി​ച്ച് പ​രീ​ക്ഷ​യെ​ഴു​താ​ൻ പ​റ്റാ​താ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് സ്കൂ​ള​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.