ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, February 26, 2020 10:40 PM IST
തൊ​ടു​പു​ഴ:​ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത് വി​വി​ധ കോ​ഴ്സു​ക​ൾ പാ​സാ​യി​ട്ടും യ​ഥാ​സ​മ​യം ജോ​ലി​കി​ട്ടാ​ത്ത​തി​നാ​ൽ തി​രി​ച്ച​ട​വ് മു​ട​ങ്ങി ജ​പ്തി ഭീ​ഷ​ണി​നേ​രി​ടു​ന്ന ജി​ല്ല​യി​ലു​ള്ള​വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ണീ​സ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര ബ​ജ​റ്റി​ലും,സം​സ്ഥാ​ന​ബ​ജ​റ്റി​ലും ഫ​ണ്ട​നു​വ​ദി​ക്കാ​ത്ത​തി​ലും ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​രോ​ട് അ​വ​ഗ​ണ​ന കാ​ണി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ ക​ണ്‍​വ​ൻ​ഷ​ൻ 29നു ​രാ​വി​ലെ പ​ത്തി​ന് തൊ​ടു​പു​ഴ എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ചേ​രും.​ന​ഗ​ര​സ​ഭ വൈ​സ്ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​വി.​മ​ത്താ​യി,ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​ജി,നി​ർ​മ​ല​ഷാ​ജി,സി.​ജെ.​ജോ​സ്,കെ.​എ​ൻ.​ഗീ​താ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി. തോ​മ​സ്,ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​ഷാ​ജി,ജി​ല്ലാ സെ​ക്ര​ട്ട​റി വി.​സ​തീ​ഷ്കു​മാ​ർ,ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ.​രാ​മ​ച​ന്ദ്ര​ൻ,ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ഗ്രേ​സി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.