കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ
Thursday, February 27, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബാ​ങ്ക് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫ് എ​ല്ലാ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ജി​ല്ലാ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റെ​കൊ​ണ്ട് കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഏ​ഴാ​യി​ര​ത്തോ​ളം വ​രു​ന്ന സ​ഹ​കാ​രി​ക​ളു​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് മ​ര​വി​പ്പി​ക്കു​ക​യും ഇ​വ​ർ പു​തി​യ കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ഇ​ത് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​ണ്. ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.
ര​ജി​സ്ട്രാ​റു​ടെ പു​തി​യ ഉ​ത്ത​ര​വി​ൻ​പ്ര​കാ​രം കാ​ർ​ഡ് എ​ടു​ക്കു​വാ​ൻ​വ​ന്ന യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ വാ​ങ്ങി​വ​യ്ക്കു​ക​യും കാ​ർ​ഡ് ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്തു.
ആ​യി​ര​ത്തോ​ളം മെ​ന്പ​ർ​മാ​ർ​ക്ക് കാ​ർ​ഡ് ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യി​ൽ കേ​സ് ന​ൽ​കും.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡു​ചെ​യ്ത​തും മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്ക് മാ​റി​മാ​റി ചാ​ർ​ജ് ന​ൽ​കി​യ​തും ച​ട്ട​വി​രു​ദ്ധ​മാ​ണ്. കാ​ർ​ഡ് ന​ൽ​കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ 20-ന് ​ആ​യി​ര​ത്തോ​ളം​പേ​ർ എ​ത്തി​യി​ട്ടും എ​ൽ​ഡി​എ​ഫ് അ​നു​ഭാ​വി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം മേ​ഖ​ല​യി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി. ഇ​തി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. പി​ണ​റാ​യി സ​ർ​ക്കാ​ർ വ​ന്ന​തി​നു​ശേ​ഷം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​ൻ. ഗോ​പി, സി.​എ​സ്. യ​ശോ​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.