മു​ത്തൂ​റ്റ് ശാ​ഖ മാ​നേ​ജ​രെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ
Thursday, February 27, 2020 10:46 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മു​ത്തൂ​റ്റ് ശാ​ഖ മാ​നേ​ജ​രെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചു​ര​ക്കു​ളം അ​പ്പ​ർ ഡി​വി​ഷ​ണ​ിൽ ക​ല്ലു​വേ​ലിപ​റ​ന്പി​ൽ​ ജ​യ​ൻ (41), ഗ്രാ​ന്പി പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ ജോ​ർ​ജ് മാ​ത്യു (25), ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ൽ അ​ല​ക്സ് (23), ചു​ര​ക്കു​ളം അ​പ്പ​ർ ഡി​വി​ഷ​ണ​ൻ ലൂ​ർ​ദ് ഭ​വ​നി​ൽ ജ​യ്സ​ണ്‍ (23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. എ​ല്ലാ​വ​രും സി​ഐ​ടി​യു. പ്ര​വ​ർ​ത്ത​ക​രാ​ണ്.

അ​ന​ധി​കൃ​ത ഡീ​സ​ൽ
പി​ടി​കൂ​ടി

മ​റ​യൂ​ർ: ത​ല​യാ​റി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ഡീ​സ​ൽ വി​ല്പ​ന ന​ട​ത്തി​യ​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീസ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. ത​ല​യാ​റി​ൽ പ​ഞ്ചാ​യ​ത്തു​വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലു​ള്ള ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു​മാ​ണ് 70 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീസ​ർ എ​ൻ. ശ്രീ​കു​മാ​ർ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. ര​വി​കു​മാ​ർ, ടി. ​ഷാ​ജി, പി.​ബി. അ​ജി​ത്കു​മാ​ർ, ആ​ർ. രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.