സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ഫാ​ർ​മേ​ഴ്സ് ക്ല​ബ്
Saturday, March 28, 2020 10:54 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി, വാ​ഴ, കൈ​ത​ച്ച​ക്ക മു​ത​ലാ​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ ന​ശി​ച്ചു​തു​ട​ങ്ങി​യ​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യ​താ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ക​ട​മെ​ടു​ത്തു കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ വി​ള​വും ന​ശി​ച്ചു​പോ​യാ​ൽ സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കും. കൂ​ടാ​തെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​കു​ക​യും ചെ​യ്യും. നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​തു​പോ​ലെ മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കി ബാ​ക്കി കൃ​ഷി​ക​ളും വി​ള​വെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ല്ലെ​ങ്കി​ൽ കൊ​റോ​ണ ബാ​ധി​ക്കാ​തെ​ത​ന്നെ ക​ർ​ഷ​ക​ർ ന​ശി​ച്ചു​പോ​കു​ന്ന സ്ഥി​തി​യാ​ണ്. പൈ​നാ​പ്പി​ൾ പോ​ലു​ള്ള​വ​യ്ക്കു വി​പ​ണ​നം സാ​ധ്യ​മ​ല്ലെ​ങ്കി​ൽ സം​സ്ക​ര​ണം ചെ​യ്യാ​നോ ഹോ​ർട്ടി കോ​ർ​പ് മു​ഖേ​ന വി​ത​ര​ണം​ചെ​യ്യാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി​ക്കാ​ർ​ക്ക് കൃ​ഷി​യി​ട​ങ്ങ​ളി​ൽ പോ​കാ​നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും ഫാം​ഫെ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫാ​ർ​മേ​ഴ്സ് ക്ല​ബ്, തൊ​ടു​പു​ഴ ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.