ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ലെ നി​ർ​ധ​ന​ർ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൗജന്യമായി ന​ൽ​കും
Sunday, March 29, 2020 9:54 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ജീ​വി​ത​ത്തി​നു​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ സം​ബ​ന്ധി​ച്ച് മു​ന​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ ചേം​ബ​റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം വി​ല​യി​രു​ത്തി.
ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലു​ടെ ആ​ഹാ​രം വി​ത​ര​ണം​ചെ​യ്യു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​യ​താ​യി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള സൗ​ജ​ന്യ റേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ല​ഭി​ക്കു​മെ​ങ്കി​ലും അ​തു​വ​രെ മു​ന്പോ​ട്ടു നീ​ങ്ങു​ന്ന​തി​ന് നി​വൃ​ത്തി​യി​ല്ലാ​ത്ത 200 കു​ടും​ബ​ങ്ങ​ൾ​ക്ക് 10 കി​ലോ​ഗ്രാം അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ശ്നം റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ന്നി​വ​ട​ങ്ങു​ന്ന ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിð അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഇ​ന്ന് ഉ​ച്ച​യ്ക്കു​മു​ന്പ് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യും.
ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ങ്ങ​ൾ സാ​ധ​ന​ങ്ങ​ളാ​യി സ്വീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. സ​ഹാ​യ​മാ​യി പ​ണം സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9447572486, 8547613221 എ​ന്നീ ന​ന്പ​റു​ക​ളിð ബ​ന്ധ​പ്പെ​ട​ണം.
യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, വി.​ആ​ർ. സ​ജി, മ​നോ​ജ് എം ​തോ​മ​സ്, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, രാ​ജ​ൻ മു​തു​കു​ളം, കെ.​പി. ഹ​സ​ൻ, സി.​കെ. മോ​ഹ​ന​ൻ, എം.​സി. ബി​ജു, പി.​ആ​ർ. ര​മേ​ശ് എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.