ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, March 29, 2020 9:54 PM IST
പു​റ​പ്പു​ഴ: സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ഖാ ശ്രീ​ധ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സി.​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്യാ​ന്പു​ക​ളി​ൽ കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണ​വും മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി. ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണം ഇ​ല്ലെ​ന്നു​ള്ള പ​രാ​തി​യാ​ണ് പ്ര​ധാ​ന​മാ​യി ഉ​യ​ർ​ന്ന​ത്. ഇ​തെ തു​ട​ർ​ന്നു പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​രി​യു​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടു ക്യാ​ന്പു​ക​ളി​ലു​ള്ള 100 പേ​ർ​ക്ക് അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു.
കൂ​ടാ​തെ ഇ​വ​രു​ടെ ഭ​ക്ഷ​ണം, പാ​ർ​പ്പി​ടം, ശു​ചി​ത്വം എ​ന്നി​വ നോ​ക്കേ​ണ്ട​ത് താ​മ​സി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​യു​ടേ​യും ക​രാ​റു​കാ​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​നീ​ഷ് മാ​ത്യു, വാ​ർ​ഡ് മെം​ബ​ർ ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.