ഏ​ല​പ്പാ​റ അ​ണു​വി​മു​ക്ത​മാ​ക്കി
Monday, March 30, 2020 9:52 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ല​പ്പാ​റ​യും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ഞ്ചാ​യ​ത്ത് വി​വി​ധ പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം​ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ഓ​രോ വാ​ർ​ഡി​ലും ശു​ചീ​ക​ര​ണ​ത്തി​നാ​യി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. ഈ ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.
ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​വും മു​ൻ​ക​രു​ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​വ​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഏ​ല​പ്പാ​റ​യി​ലും വാ​ഗ​മ​ണ്ണി​ലു​മാ​യി ര​ണ്ടു ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

600 ലി​റ്റ​ർ കോ​ട
പി​ടി​ച്ചെ​ടു​ത്തു

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് വ്യൂ ​പോ​യി​ന്‍റി​നു സ​മീ​പ​ത്തു​നി​ന്നും 600 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച് പാ​ർ​ട്ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന് ര​ണ്ടി​ട​ത്താ​യി സൂ​ക്ഷി​ച്ച കോ​ട ക​ണ്ടെ​ടു​ത്ത​ത്. വാ​റ്റു​ന്ന​തി​നാ​യി പാ​ക​മാ​യ നി​ല​യി​ലാ​യി​രു​ന്നു.
ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നെ​തു​ട​ർ​ന്ന് വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​കു​ന്ന​താ​യി വി​വ​ര​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം കു​മ​ളി ആ​റാം​മൈ​ലി​ൽ​നി​ന്നും 2000 ലി​റ്റ​ർ കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടി​യി​രു​ന്നു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ആ​ർ. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. പ്ര​മോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ. ഷാ​ജി, ജോ​ർ​ജ്, വി.​ജെ. ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.