തോ​ട്ടം, ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി: എം​എ​ൽ​എ​മാ​ർ
Saturday, April 4, 2020 10:33 PM IST
ഇ​ടു​ക്കി: കോ​വി​ഡ് ലോ​ക് ഡൗ​ണി​നെ​തു​ട​ർ​ന്ന് ജി​ല്ല​യി​ല തോ​ട്ടം മേ​ഖ​ല​യും ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എം​എ​ൽ​എ മാ​ർ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തെ എം​എ​ൽ​എ​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സാ​ണ് ഇ​തി​നു വേ​ദി​യാ​യ​ത്.

ജി​ല്ല​യി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന അം​ഗം പി.​ജെ. ജോ​സ​ഫ് ജി​ല്ല നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. എം​എ​ൽ​എ​മാ​രാ​യ എ​സ്. രാ​ജേ​ന്ദ്ര​ൻ, ഇ.​എ​സ്. ബി​ജി​മോ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അ​സൗ​ക​ര്യ​ങ്ങ​ളേ​തു​ട​ർ​ന്ന് മ​ന്ത്രി എം.​എം. മ​ണി​ക്കും റോ​ഷി അ​ഗ​സ്റ്റി​നും യോ​ഗ​ത്തി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​യ​രു​ന്ന ഇ​തു​വ​രെ​യു​ള്ള പ​രാ​തി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ൽ​നി​ന്ന് എ​ളു​പ്പം പ​രി​ഹാ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പൈ​നാ​പ്പി​ൾ, തേ​യി​ല, ഏ​ലം, കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ പു​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു കൂ​ലി​യും ഭ​ക്ഷ​ണ​വു​മി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്.

ക​ർ​ഷ​ക​ർ​ക്കു വ​ലി​യ സ​ഹാ​യ​ക​മാ​കു​ന്ന ഏ​ലം, തേ​യി​ല എ​ന്നി​വ​യു​ടെ ലേ​ലം പു​ന​രാ​രം​ഭി​ക്ക​ണം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് രോ​ഗ​മി​ല്ലാ​ത്ത​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​ല്ലാ​ത്ത​വ​രെ​യും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണം.

തൊ​ടു​പു​ഴ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 20 പേ​ർ​ക്ക് ഡ​യാ​ലി​സി​സി​ന് സൗ​ക​ര്യ​മു​ണ്ട്. അ​തു പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഏ​ർ​പ്പാ​ടു​ണ്ടാ​ക്ക​ണം. മ​റ​യൂ​രി​ൽ ക​രി​ന്പു​കൃ​ഷി വി​ള​വി​ന് പാ​ക​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്കു ക​രി​ന്പു​വെ​ട്ടാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണം.തോ​ട്ടം മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.