നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Sunday, April 5, 2020 9:21 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു​വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം​കൂ​ടി​യ മൂ​ന്നു യു​വാ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.
പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ൾ പൊ​തു​വേ കു​റ​വാ​യി​രു​ന്നു. ടൗ​ണി​ൽ ഇ​റ​ങ്ങി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ. ​ദി​ലീ​പ് കു​മാ​ർ, എ​എ​സ്ഐ ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ളാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ഇ​ന്ന​ലെ ഓ​ശാ​ന തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ആ​രാ​ധ​ന​ക​ൾ ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.