പ​ട്ടാ​ള​പ്പു​ഴു:​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം
Monday, April 6, 2020 10:01 PM IST
ഇ​ടു​ക്കി:​ജി​ല്ല​യി​ലെ പാ​റ​ത്തോ​ട്,ശാ​ന്ത​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ള​ക​ളി​ൽ പു​തി​യ ഇ​നം പ​ട്ടാ​ള പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഇ​ന്ത്യ​ൻ​കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.​പ​ട്ടാ​ള​പ്പു​ഴു​വി​നെ നേ​രി​ടു​വാ​നും വി​ള​ക​ളെ സം​ര​ക്ഷി​ക്കു​വാ​നും ഐ​സി​എ​ആ​ർ ഇ​ടു​ക്കി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.​
ചോ​ള​ത്തി​ന് ക​ന​ത്ത നാ​ശ ന​ഷ്ട​മു​ണ്ടാ​ക്കിയിരുന്ന പ​ട്ടാ​ളപ്പു​ഴു​വി​നെ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.​ത​മി​ഴ്നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, തെ​ല​ങ്കാ​ന,മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തി​ന്‍റെ ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.​​ചോ​ള​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ,ക​രി​ന്പ്,ഗോ​ത​ന്പ് തു​ട​ങ്ങി​യ വി​ള​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​വ​ള​ർ​ച്ച​യെ​ത്തി​യ ശ​ല​ഭ​ങ്ങ​ൾ പ്ര​ധാ​ന വി​ള​ക​ളെ തി​ര​ഞ്ഞ് 100 കി​ലോ​മീ​റ്റ​റോ​ളം പ​റ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.
​ശ​ല​ഭ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ട​യാ​ള​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇ​വ​യെ തി​രി​ച്ച​റി​യാ​നാ​കും. ശ​ല​ഭ​ത്തി​ന്‍റെ മു​ൻ ചി​റ​കു​ക​ളു​ടെ മ​ധ്യ ഭാ​ഗ​ത്താ​യി മ​ഞ്ഞ ക​ല​ർ​ന്ന ത​വി​ട്ട് നി​റ​ത്തി​ലു​ള്ള പൊ​ട്ടു​ക​ളും ചി​റ​കി​ന്‍റെ ആ​ഗ്ര ഭാ​ഗ​ത്താ​യി വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​ടു​ക​ളു​മു​ണ്ട്.​
അ​തേ സ​മ​യം പെ​ണ്‍ ശ​ല​ഭ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ അ​ത്ര വ്യ​ക്ത​മാ​യി​രി​ക്കി​ല്ല.​ഇ​ല​ക​ളി​ലെ അ​തി​നേ​ർ​മ​മാ​യ ജ​നാ​ല​ക​ൾ പോ​ലെ​യു​ള്ള അ​റ​ക​ളോ നീ​ള​ത്തി​ലു​ള്ള ക​ട​ലാ​സു പോ​ലെ​യു​ള്ള അ​റ​കളോ ഇ​ല​ക​ളി​ൽ ക​ണ്ടാ​ൽ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.