അ​ല​വ​ൻ​സി​ല്ല; മ​ഹി​ളാ​പ്ര​ധാ​ൻ ഏ​ജ​ന്‍റു​മാ​ർ ദു​രി​ത​ത്തി​ൽ
Monday, April 6, 2020 10:09 PM IST
ഉ​പ്പു​ത​റ: അ​ല​വ​ൻ​സ് കി​ട്ടാ​ത്ത​തി​നാ​ൽ നാ​ലു​മാ​സ​മാ​യി കേ​ര​ള​ത്തി​ലെ മ​ഹി​ളാ​പ്ര​ധാ​ൻ ഏ​ജ​ന്‍റു​മാ​ർ ദു​രി​ത​ത്തി​ൽ. സം​സ്ഥാ​ന​ത്ത് 11,000 ഏ​ജ​ന്‍റു​മാ​രാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് 2019 ന​വം​ബ​ർ മു​ത​ലു​ള്ള അ​ല​വ​ൻ​സാ​ണ് കി​ട്ടാ​നു​ള്ള​ത്. അ​ഞ്ചു​ല​ക്ഷം മു​ത​ൽ 10 ല​ക്ഷം രൂ​പ​വ​രെ ഓ​രോ​മാ​സ​വും ഏ​ജ​ന്‍റു​മാ​ർ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ അ​ട​യ്ക്കു​ന്നു​ണ്ട്. അ​ട​യ്ക്കു​ന്ന തു​ക​യു​ടെ ഒ​ൻ​പ​തേ​കാ​ൽ ശ​ത​മാ​ന​മാ​ണ് ഏ​ജ​ന്‍റു​മാ​ർ​ക്ക് അ​ല​വ​ൻ​സാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​മാ​ത്രം കു​ടും​ബം പു​ല​ർ​ത്തു​ന്ന​വ​രാ​ണ് ഏ​ജ​ന്‍റു​മാ​രി​ൽ അ​ധി​ക​വും.
ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഓ​രോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ർ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ വ​ഴി​യാ​ണ് ക്ര​യ​വി​ക്ര​യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
സ​ന്പ​ർ​ക്ക വി​ല​ക്കി​നേത്തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ പി​രി​ച്ചപ​ണം പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ അ​ട​യ്ക്കാ​നോ, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ അ​ക്കൗ​ണ്ടു​ക​ളു​ടെ പ​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ലാ​വ​ധി ക​ഴി​യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വാ​ധീ​നി​ച്ചാ​ണ് മി​ക്ക ഏ​ജ​ന്‍റു​മാ​രും പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ ചേ​ർ​ക്കു​ന്ന​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തേ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. അ​ല​വ​ൻ​സ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ മു​ഖാ​ന്തി​രം ഏ​ജ​ന്‍റു​മാ​ർ ധ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.