പീ​രു​മേ​ട് തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക്കി​റ​ങ്ങി
Monday, April 6, 2020 10:09 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: തേ​യി​ല​ത്തോ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട് തോ​ട്ടം മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ എ​സ്റ്റേ​റ്റു​ക​ളി​ലും വി​ള​വെ​ടു​പ്പ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ പ്ര​ദേ​ശ​ത്തെ ഹാ​രി​സ​ണ്‍ മ​ല​യാ​ളം ലി​മി​റ്റ​ഡ്, പോ​ബ്സ് എ​ന്‍റ​ർ​പ്രൈ​സ്, കോ​ണി​മാ​റാ ക​ന്പ​നി, എം​എം​ജെ പ്ലാ​ന്‍റേഷ​ൻ എ​ന്നീ ക​ന്പ​നി​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്.
പോ​ബ്സ​ണ്‍, ഹാ​രി​സ​ണ്‍ മ​ല​യാ​ളം, കോ​ണി​മാ​റാ ക​ന്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രാ​വി​ലെ​ത​ന്നെ മ​സ്റ്റ​ർ ഓ​ഫീ​സി​ൽ മാ​സ്ക്ക് ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും ചു​മ​യോ പ​നി​യോ ജ​ല​ദോ​ഷ​മോ ഉ​ണ്ടോ​യെ​ന്ന് എ​സ്റ്റേ​റ്റ് ന​ഴ്സു​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും​ചെ​യ്തു. അ​താ​ത് ദി​വ​സ​ത്തെ റി​പ്പോ​ർ​ട്ട് സൂ​ക്ഷി​ക്കു​ക​യും ഫീ​ൽ​ഡ് ഡി​വി​ഷ​നി​ൽ​ത​ന്നെ കൈ ​ക​ഴു​കാ​നു​ള്ള വെ​ള്ള​വും സോ​പ്പും ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം എ​ട്ടു​മീ​റ്റ​ർ അ​ക​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ നി​ർ​ത്തി​യാ​ണ് ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​ത്.