ലോ​ക്ക് ഡൗ​ണി​ൽ ചി​ത്രം​വ​ര​ച്ച് സൗ​ഹൃ​ദം ഉൗ​ട്ടി​വ​ള​ർ​ത്തു​ക​യാ​ണ് രാ​ജീ​വ്
Monday, April 6, 2020 10:09 PM IST
അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ വി​ര​സ​ത ഒ​ഴി​വാ​ക്കാ​ൻ പ​ല​വി​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച​വ​ർ ധാ​രാ​ള​മു​ണ്ട്. എ​ന്നാ​ൽ ആ​ത്മ​ബ​ന്ധം കൂ​ടു​ത​ൽ ഉൗ​ട്ടി​യു​റ​പ്പി​ച്ച് ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ജീ​വി​ത​ത്തി​ലെ സു​ഹൃ​ത് ബ​ന്ധ​ങ്ങ​ൾ പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ചി​ത്ര​കാ​ര​നും തൊ​ഴി​ൽ പ​രി​ശീ​ല​ക​നു​മാ​യ രാ​ജീ​വ് ചെ​ല്ലാ​നം.
എ​റ​ണാ​കു​ളം ചെ​ല്ലാ​നം സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും നാ​ളു​ക​ളേ​റെ​യാ​യി രാ​ജീ​വ് അ​ടി​മാ​ലി തോ​ക്കു​പാ​റ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. തോ​ക്കു​പാ​റ​യി​ലെ വീ​ട്ടി​ലി​രു​ന്ന് ഓ​ർ​മ​യി​ൽ തെ​ളി​യു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്രം ഫെ​യ്സ് ബു​ക്ക്, വാ​ട്സ് ആ​പ് പ്രൊ​ഫ​യി​ലു​ക​ളി​ൽ​നി​ന്നും ത​പ്പി​യെ​ടു​ത്ത് രാ​ജീ​വ് കാ​ൻ​വാ​സി​ൽ ജീ​വ​സു​റ്റ ചി​ത്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ്.
പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ന​വ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം ത​ന്‍റെ ന​വ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലും രാ​ജീ​വ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്രം രാ​ജീ​വ് വ​ര​ച്ചു​ക​ഴി​ഞ്ഞു. ക​ള​ർ ഫോ​ട്ടോ​ഗ്രാ​ഫി​ക്കു​മു​ന്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്റ്റ​ന്പിം​ഗ് ക​ള​ർ പൗ​ഡ​റാ​ണ് രാ​ജീ​വ് ചി​ത്ര​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
പെ​ൻ​സി​ൽ ഡ്രോ​യിം​ഗെ​ന്ന​തി​ന​പ്പു​റം ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കാ​നാ​കു​മെ​ന്ന​താ​ണ് സ്റ്റ​ന്പിം​ഗ് ക​ള​ർ പൗ​ഡ​റി​ന്‍റെ പ്ര​ത്യേ​ക​ത.
ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തു മാ​ത്ര​മ​ല്ല മു​ന്പും രാ​ജീ​വ് ചെ​ല്ലാ​നം ചി​ത്ര​ര​ച​ന​യി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്നാ​ർ ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാ​ർ ടൗ​ണി​ലെ മ​തി​ലു​ക​ൾ ചി​ത്ര​ങ്ങ​ളാ​ൽ വ​ർ​ണാ​ഭ​മാ​ക്കി​യ​തും പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​ടി​മാ​ലി ആ​യി​ര​മേ​ക്ക​ർ ജ​ന​ത യു​പി സ്കൂ​ളി​ന്‍റെ ഭി​ത്തി​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ ചാ​ലി​ച്ച​തും ഈ ​ചി​ത്ര​കാ​ര​നാ​യി​രു​ന്നു.
രാ​ജീ​വി​നു പി​ന്തു​ണ​യു​മാ​യി ഭാ​ര്യ​യും മ​ല​യാ​ള അ​ധ്യാ​പി​ക​യു​മാ​യ ബി​ന്ദു രാ​ജീ​വ് ഒ​പ്പ​മു​ണ്ട്. പ്ര​ശ​സ്ത ചി​ത്ര​കാ​ര​നാ​യ പി.​വി. ന​ന്ദ​ന്‍റെ ശി​ഷ്യ​ഗ​ണ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് രാ​ജീ​വ് ചെ​ല്ലാ​നം.