തീ​വ്ര രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം അ​നു​വ​ദി​ച്ചു
Tuesday, April 7, 2020 9:55 PM IST
രാ​ജ​കു​മാ​രി: ലോ​ക് ഡൗ​ണ്‍​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ളു​ടേ​യും കി​ഡ്നി, ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ർ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ളു​ടേ​യും പ​രി​ച​ര​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് അ​റി​യി​ച്ചു. ഡ​യാ​ലി​സി​സ് ഏ​താ​ശു​പ​ത്രി​യി​ലാ​ണോ ചെ​യ്തി​രു​ന്ന​ത് തു​ട​ർ​ന്നും അ​വി​ടെ​ത്ത​ന്നെ ചെ​യ്യു​ക​യും അ​തി​ന്‍റെ ബി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ക​യും ചെ​യ്യും.
സ്ഥി​ര​മാ​യി മ​രു​ന്നു​ക​ഴി​ക്കു​ന്ന കി​ഡ്നി, ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി​യ​വ​ർ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി പാ​ലി​യേ​റ്റീ​വ് ടെ​ലി മെ​ഡി​സി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
അ​തി​ന് ത​ട​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ തൊ​ട്ട​ടു​ത്തു​ള്ള പി​എ​ച്ച്സി​യേ​യോ പ​ഞ്ചാ​യ​ത്തി​നെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.