ത​ണ്ട​പ്പേ​ർ പ​ക​ർ​പ്പി​നും ലൊ​ക്കേ​ഷ​ൻ മാ​പ്പി​നും ഇ​നി ഫീ​സ് ന​ൽ​ക​ണം
Wednesday, April 8, 2020 10:02 PM IST
അ​ടി​മാ​ലി: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും ഇ​നി​മു​ത​ൽ ലൊ​ക്കേ​ഷ​ൻ മാ​പ്പും ത​ണ്ട​പ്പേ​ർ പ​ക​ർ​പ്പും ല​ഭി​ക്കാ​ൻ ഫീ​സ് ന​ൽ​ക​ണം. 2020 -21 വ​ർ​ഷ​ത്തെ ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം റ​വ​ന്യു വ​കു​പ്പ് ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ക്കി. നി​യ​മം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ​വ​രു​ന്ന രീ​തി​യി​ൽ ഏ​പ്രി​ൽ ആ​റി​നാ​ണ് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ണ്ടു​പോ​യി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ലൊ​ക്കേ​ഷ​ൻ മാ​പ്പ് ല​ഭി​ക്കു​ന്ന​തി​ന് 200 രൂ​പ​യും ത​ണ്ട​പ്പേ​ർ പ​ക​ർ​പ്പ് എ​ടു​ക്കു​ന്ന​തി​ന് 100 രൂ​പ​യു​മാ​ണ് ഇ​നി​മു​ത​ൽ നി​ര​ക്ക്. സം​സ്ഥാ​ന​ത്ത് വി​ക​സ​ന മു​ര​ടി​പ്പ് ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​ർ​ദേ​ശ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
ഇ​തേ​സ​മ​യം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഭ​വ​ന​നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല. 2020- 2 1 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച അ​ധി​ക ചെ​ല​വു​ക​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പു​തി​യ ഫീ​സ് കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട ഭൂ ​ഉ​ട​മ​ക​ളെ ഫീ​സ് ഘ​ട​ന​യി​ൽ​നി​ന്നും ഒ​ഴു​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ലൊ​ക്കേ​ഷ​ൻ മാ​പ്പി​ന് റ​വ​ന്യു വ​കു​പ്പ് 69 രൂ​പ ഫീ​സ് ഈ​ടാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് സ​ർ​ക്കാ​രി​ന്‍റെ​ത​ന്നെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ ​തു​ക ഒ​ഴു​വാ​ക്കി. ഇ​താ​ണ് ഇ​പ്പോ​ൾ മു​ന്നി​ര​ട്ടി വ​ർ​ധി​പ്പി​ച്ച് പു​തി​യ ഉ​ത്ത​ര​വാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​കാ​ണ്.