ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കാ​ട്ടു​പാ​ത​യി​ലൂ​ടെ എ​ത്തി​യ ര​ണ്ടു സ്ത്രീ​ക​ളെ പി​ടി​കൂ​ടി
Monday, May 25, 2020 8:54 PM IST
നെ​ടു​ങ്ക​ണ്ടം: തേ​വാ​രം​മെ​ട്ടി​ലെ കാ​ട്ടു​പാ​ത​യി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളെ പോ​ലീ​സി​ന്‍റെ​യും അ​തി​ർ​ത്തി ജാ​ഗ്ര​താ സ​മി​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ത്രീ​ക​ളോ​ട്് തി​രി​കെ​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​ന് ത​യാ​റാ​കാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് ഇ​രു​വ​രേ​യും നെ​ടു​ങ്ക​ണ്ട​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തേ​വാ​രം​മെ​ട്ടി​ലെ കാ​ട്ടു​പാ​ത​യി​ലൂ​ടെ ബ​ന്ധു​ക്ക​ളാ​യ 32 വ​യ​സു​കാ​രി​യും അ​ന്പ​തു​കാ​രി​യും എ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ആ​ന​ക്ക​ല്ലി​ൽ സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വു​മു​ണ്ട്. 32 കാ​രി​യു​ടെ ഭ​ർ​ത്താ​വ് ആ​ന​ക്ക​ല്ലി​ലെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നു​മു​ന്പ് ഇ​രു​വ​രും ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി അ​വി​ടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
തേ​വാ​രം​മെ​ട്ടി​ലെ കാ​ട്ടു​പാ​ത​യി​ലൂ​ടെ ന​ട​ന്ന് അ​തി​ർ​ത്തി ക​ട​ന്ന് ആ​ന​ക്ക​ല്ലി​ൽ എ​ത്തി​യ സ്ത്രീ​ക​ളെ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​നെ​യും അ​തി​ർ​ത്തി ജാ​ഗ്ര​താ സ​മി​തി​യെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നെ കാ​ണാ​നാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് സ്ത്രീ​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ന്‍റെ പാ​സി​ല്ലാ​തെ​യെ​ത്തി​യ സ്ത്രീ​ക​ളെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ പോ​യി പാ​സ് എ​ടു​ത്ത​ശേ​ഷം തി​രി​കെ​വ​രാ​ൻ പോ​ലീ​സ് സ്ത്രീ​ക​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ സ്ത്രീ​ക​ൾ തി​രി​കെ​പ്പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ഇ​വ​രെ നെ​ടു​ങ്ക​ണ്ട​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പാ​സി​ല്ലാ​തെ അ​തി​ർ​ത്തി ക​ട​ന്ന യു​വ​തി​ക​ൾ​ക്കെ​തി​രേ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.